കളമശേരിയില്‍ 57 കിലോ കഞ്ചാവുമായി ഏഴ് ഒഡീഷ സ്വദേശികള്‍ അറസ്റ്റിൽ
1478363
Tuesday, November 12, 2024 5:07 AM IST
കൊച്ചി: വില്പനയ്ക്കെത്തിച്ച 57 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശികള്‍ പോലീസിന്റെ പിടിയിലായി. സുധിറ ബത്ര (24), മാധബ് കാണ്ടമക (41), ഗോപാല്‍ ഹിലാല്‍ (20), രമേഷ് കുസുലിയ (35), പത്മ ച്രാണ് കുസുലിയ (22), മന ബന്ധനായക് (44), തങ്ക ബത്ര (24) എന്നിവരെയാണ് നര്‍ക്കോട്ടിക് സെല്‍, കളമശേരി പോലീസ്, കൊച്ചി സിറ്റി ഡാന്‍സാഫ് എന്നിവര്‍ സംയുക്തമായി അറസ്റ്റ് ചെയ്തത്.
വിവരത്തെത്തുടര്‍ന്ന് കളമശേരി റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. സുധീഷ് ഭായ് എന്നറിയപ്പെടുന്ന സുധിറ കഞ്ചാവ് മൊത്ത വ്യാപാരിയാണ്.
ഒരുതവണ കേരളത്തില്‍ കഞ്ചാവ് എത്തിച്ചു നല്‍കുന്നതിന് കൂട്ടാളികള്‍ക്ക് 10,000 രൂപ നിരക്കിലാണ് ഇയാൾ നല്‍കിയിരുന്നത്. അങ്കമാലി, ആലുവ, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളില്‍ വില്പന നടത്തുന്നതിനാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പ്രതികള്‍ പറഞ്ഞത്.