താത്കാലിക ജീവനക്കാരൻ പഞ്ചായത്ത് ഓഫീസിൽ മരിച്ചനിലയിൽ
1478587
Tuesday, November 12, 2024 10:40 PM IST
ആലങ്ങാട്: ആലങ്ങാട് പഞ്ചായത്തിലെ താത്കാലിക ജീവനക്കാരനെ ഓഫീസിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. നീറിക്കോട് തൊട്ടിപറന്പിൽ ടി.എസ്. സുനിൽ (57) ആണ് മരിച്ചത്. പത്ത് വർഷമായി കരിങ്ങാംതുരുത്തിലുള്ള പഞ്ചായത്ത് ബഡ്സ് സ്കൂൾ ഡ്രൈവറാണ്.
പഞ്ചായത്ത് ഓഫീസിന്റെ മുകൾനിലയിലുള്ള ഓഡിറ്റോറിയത്തിലാണ് സുനിലിന്റെ മൃതദേഹം കണ്ടെത്തിയത്.ഇവിടെ യോഗാ ക്ലബ് പ്രവർത്തിക്കുന്നുണ്ട്. ഇന്നലെ രാവിലെ ഒന്പതിന് യോഗാ ക്ലാസിൽ പങ്കെടുക്കാൻ എത്തിയവരാണ് മൃതദേഹം കണ്ടത്. പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം നടത്തി. ഭാര്യ: അനീഷ്യ. മക്കൾ: സുമിൻ രാജ്, ജ്യോതി ലക്ഷ്മി.