വാഹനാപകടം: ചികിത്സയിലിരുന്ന ആൾ മരിച്ചു
1478853
Wednesday, November 13, 2024 10:44 PM IST
കളമശേരി: നോർത്ത് കളമശേരി അപ്പോളോ ജംഗ്ഷനിൽ ദേശീയപാതയിലെ സീബ്ര ലൈൻ മുറിച്ച് കടക്കുന്നതിനിടയിൽ സ്വകാര്യ ബസിടിച്ച് റോഡിൽ തെറിച്ചുവീണയാൾ ചികിത്സയിലിരിക്കെ മരിച്ചു.
കളമശേരി വിടാക്കുഴയിൽ താമസക്കാരനും എൻഎഡി റിട്ടയേർഡ് എഎഎസ്ഒ ഉദ്യോഗസ്ഥനുമായ കോഴിക്കോട് ബാലുശേരി, വട്ടോളിയിൽ ദാമോദരൻ (69) ആണ് ഇന്നലെ മരിച്ചത്.
മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് 11 ന് എൻഎഡി ആയുധ് വിഹാർ കോളനിക്കകത്തെ കമ്യൂണിറ്റി സെന്ററിൽ പൊതുദർശനത്തിനുശേഷം 11.30ന് സ്വദേശമായ കോഴിക്കോട്ടേക്ക് കൊണ്ടുപോകും. ഭാര്യ: പ്രേമലത. മക്കൾ: ജയന്ത് (നേവൽ ബെയ്സ്), രേഷ്മ.