കോ​ല​ഞ്ചേ​രി: ദേ​ശീ​യ പാ​ത​യു​ടെ കാ​ന നി​ർ​മാ​ണം ചൂ​ണ്ടി​യി​ൽ ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്നു. കാ​ന​യു​ടെ പ​ണി തീ​രു​ന്ന​തി​നു മു​ന്നേ മ​ലി​ന​ജ​ലം ഇ​തി​ലേ​ക്ക് ഒ​ഴു​കി വ​രു​ന്നു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ചെ​യ്യു​ക​യും ആ​രോ​ഗ്യ വ​കു​പ്പി​നെ അ​റി​യി​ക്കു​ക​യും ചെ​യ്തി​ട്ടും യാ​തൊ​രു ന​ട​പ​ടി​ക​ളും എ​ടു​ത്തി​ട്ടി​ല്ല. കാ​ന പ​ണി​യു​ന്ന​തി​ന് മു​ന്പു ത​ന്നെ ഇ​വി​ടെ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു.

സെ​പ്റ്റി​ക് ടാ​ങ്ക് മാ​ലി​ന്യം വ​രെ ഇ​തി​ലേ​ക്ക് വ​രു​ന്നു​ണ്ടെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്നു.

ചൂ​ണ്ടി​യു​ടെ വി​ക​സ​ന​ത്തി​ന് വ​ള​രെ​യേ​റെ തി​രി​ച്ച​ടി നേ​രി​ടു​ന്നു​ണ്ടെ​ന്ന് വ്യാ​പാ​രി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.