പെ​രു​മ്പാ​വൂ​ര്‍: യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന പെ​രു​മ്പാ​വൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ വി​ക​സ​ന​മു​ര​ടി​പ്പി​നെ​തി​രേ എ​ല്‍​ഡി​എ​ഫ് മു​നി​സി​പ്പ​ല്‍ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ഗ​ര​സ​ഭ​യി​ലേ​ക്ക് ജ​ന​കീ​യ മാ​ര്‍​ച്ച് ന​ട​ത്തി. ബ​ജ​റ്റ് നിർദേ ശങ്ങളിൽ ഒ​ന്നു പോ​ലും ന​ട​പ്പാ​ക്കാ​തെ ന​ഗ​ര​സ​ഭ​യി​ലെ ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കിയെന്നാരോ പിച്ചായിരുന്നു മാർച്ച്.

കോ​ണ്‍​ഗ്ര​സി​ലെ​യും യുഡിഎ​ഫി​ലെ​യും ചേ​രി​പ്പോ​രും അ​ധി​കാ​ര ത​ര്‍​ക്ക​വും മൂ​ലം മൂ​ന്നു ചെ​യ​ര്‍​മാ​ന്മാ​രും മൂ​ന്ന് വൈ​സ് ചെ​യ​ര്‍​മാ​ന്മാ​രും മാ​റി​യ​ത​ല്ലാ​തെ ജ​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കാ​ന്‍ ന​ഗ​ര​സ​ഭ​യ്ക്ക് ക​ഴി​ഞ്ഞി​ല്ലെന്ന് എൽഡിഎഫ് ആരോപിച്ചു.

താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ന്‍ ന​ഗ​ര​സ​ഭ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ല. ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി​യ കാ​ഷ്വാ​ലി​റ്റി വി​ഭാ​ഗം പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല. താ​ലൂ​ക്ക് ആ​യൂ​ര്‍​വേ​ദ ആ​ശു​പ​ത്രി, ഹോ​മി​യോ, മൃ​ഗാ​ശു​പ​ത്രി എ​ന്നി​വ​യു​ടെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച അ​വ​സ്ഥ​യി​ലാ​ണ്. ന​ഗ​ര​സ​ഭ​യി​ലെ വാ​ര്‍​ഡു​ക​ളി​ല്‍ വ​ഴി​വി​ള​ക്കു​ക​ള്‍ ക​ത്തു​ന്നി​ല്ല. കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ സ്വ​ന്തം പോ​ക്ക​റ്റി​ല്‍ നി​ന്ന് പ​ണം മു​ട​ക്കി​യാ​ണ് ബ​ള്‍​ബു​ക​ള്‍ മാ​റ്റു​ന്ന​ത്. റോ​ഡു​ക​ളെ​ല്ലാം ത​ക​ര്‍​ന്നു കി​ട​ക്കു​ക​യാ​ണ്. ഇഎംഎ​സ്. ടൗ​ണ്‍ ഹാ​ള്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​തെ ശോ​ച്യാ​വ​സ്ഥ​യി​ലാ​ണ്. കു​ടും​ബ​ശ്രീ, അ​ങ്ക​ണ​വാ​ടി​ക​ള്‍, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​രു​ടെ സേ​വ​നം എന്നിവ രാ​ഷ്ട്രീ​യ​വ​ല്‍​ക്ക​രി​ച്ച് നി​ര്‍ജീ​വ​മാ​ക്കി തുട ങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാ ട്ടിയാണ് മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്.

സിപി​ഐ-എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം എ​ന്‍.​സി. മോ​ഹ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സിപിഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ.​പി. റെ​ജി​മോ​ന്‍ അ​ധ്യ​ക്ഷ​നാ​യി. സി.​എം. അ​ബ്ദു​ള്‍ ക​രിം, കെ.​ഇ. നൗ​ഷാ​ദ്, അ​ഡ്വ. ര​മേ​ശ് ച​ന്ദ്, സി.​കെ. രൂ​പേ​ഷ് കു​മാ​ര്‍, കെ.​കെ. നാ​സ​ര്‍, പി.​സി. ബാ​ബു, വി.​പി. ഖാ​ദ​ര്‍, ആ​ര്‍.​എം. രാ​മ​ച​ന്ദ്ര​ന്‍, വി.​കെ. സ​ന്തോ​ഷ്, സി.​കെ. അ​സിം, ഏ​ലി​യാ​സ് മാ​ത്യു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.