കോടികളുടെ തട്ടിപ്പ്: പ്രതി അറസ്റ്റില്‍
1478355
Tuesday, November 12, 2024 5:07 AM IST
കൊച്ചി: സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ പാലാരിവട്ടം ബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണെന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പോലീസിന്റെ പിടിയിലായി.
ഇടുക്കി കൊച്ചറ സ്വദേശി സോജി മാത്യു(50)വിനെ ആണ് കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിൽ നിന്ന് വായ്പയെടുത്ത് അടവ് മുടങ്ങിയ 56ഓളം പേരെ സമീപിച്ച്, അവരില്‍നിന്ന് വാഹനം വാങ്ങി കമ്പനിയുടെ വ്യാജ എന്‍ഒസി നിര്‍മിച്ച് ഒറിജിനലാണെന്ന് തെറ്റിദ്ധരിപ്പിച്ച് വാഹനം പ്രതി മറിച്ചുവിൽക്കുകയായിരുന്നു. ഇതുവഴി കമ്പനിക്ക് ഒരു കോടി എഴുപത്തിയെട്ട് ലക്ഷം രൂപയുടെ നഷ്ടമാണ് പ്രതി വരുത്തിവച്ചത്.
കേസെടുത്തതിനു പിന്നാലെ ഒളിവില്‍പ്പോയ പ്രതി വിവിധയിടങ്ങളിൽ താമസിച്ചു കയായിരുന്നു.
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വൈറ്റില ഹബ്ബില്‍ നിന്നുമാണ് പ്രതിയെ പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.