കോളജ് വിദ്യാർഥി ശുചിമുറിയിൽ മരിച്ചനിലയിൽ
1478852
Wednesday, November 13, 2024 10:44 PM IST
ഏലൂർ: കോളജ് വിദ്യാർഥിയെ താമസിക്കുന്ന വീട്ടിലെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് തമലയ്ക്കൽ മോഹൻ നിവാസിൽ, മോഹന്റെ മകൻ ഏലൂരിലെ സിപെറ്റ് കോളജിലെ മൂന്നാം വർഷ ഡിപ്ലോമ വിദ്യാർഥി അക്ഷയിനെ(21)യാണ് കോളജിനടുത്ത് താമസിക്കുന്ന വീട്ടിലെ ശുചിമുറിയിൽ ഇന്നലെ രാവിലെ 7.30 ന് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
കൂടെ താമസിച്ചിരുന്ന സഹപാഠികൾ പാതാളം ഇഎസ്ഐഇ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.
മാതാവ്: ലത. സഹോദരി: അഞ്ജു. മരണകാരണം എന്താണെന്ന് വ്യക്തമല്ലെന്നും, അന്വേഷണത്തിലെ വ്യക്തമാകുകയുള്ളൂവെന്നും ഏലൂർ പോലീസ് അറിയിച്ചു.