നെ​ടു​മ്പാ​ശേ​രി: പാ​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ ഭ​ര​ണ​സ്തം​ഭ​ന​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ. പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് ഹ​രി​തക​ർമ സേ​ന​യ്ക്ക് വാ​ഹ​നം വാ​ങ്ങു​ന്ന പ​ദ്ധ​തി ന​ട​പ്പാക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എൽഡിഎഫ് അം​ഗ​ങ്ങ​ൾ യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു.​

ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് ഭ​ര​ണ​ക​ക്ഷി നി​ല​പാ​ട്. വീ​ടു​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന പാ​ഴ്‌​സ്തു​ക്ക​ൾ ചാ​ക്ക് ക​ണ​ക്കി​ന് റോ​ഡു​ക​ളി​ൽ ശേ​ഖ​രി​ച്ചു വെ​ച്ചി​രി​ക്കു​ക​യാ​ണ്.​ ഇ​ത് എം​സി​എ​ഫി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നാ​ണ് വാ​ഹ​നം വാ​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​ത്. ​എ​ന്നാ​ൽ അ​ത് ന​ട​പ്പി​ലാ​ക്കാ​തെ​യാ​ണ് പ​ഞ്ചാ​യ​ത്ത് മു​ന്നോ​ട്ട് പോ​കു​ന്ന​ത്.​ ഇ​തി​നെ​തി​രെ എ​ൽ​ഡി​എ​ഫ് മെ​മ്പ​ർ​മാ​രോ​ടൊ​പ്പം. സ്വ​ത​ന്ത്ര മെ​മ്പ​റാ​യ സെ​ബാ​സ്റ്റ്യ​ൻ വാ​ഴ​ക്കാ​ല​യും യു​ഡി​എ​ഫ് മെ​മ്പ​റാ​യ ക​ല്ല​റ​യ്ക്ക​ൽ പൗ​ലോ​സും ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ രാ​ജ​മ്മ വാ​സു​ദേ​വ​നും യോ​ഗം ബ​ഹി​ഷ്കരി​ച്ചു.

സമരത്തിനിടെ സ്വ​ത​ന്ത്ര മെ​മ്പ​റാ​യ സെ​ബാ​സ്റ്റ്യ​ൻ വാ​ഴ​ക്കാ​ല പ്ര​സി​ഡ​ന്‍റിനെ​യും യു​ഡി​എ​ഫ് മെ​മ്പ​ർ​മാ​രെ​യും ര​ണ്ടു ഉ​ദ്യോ​ഗ​സ്ഥ​രെ​യും റൂ​മി​ലി​ട്ട് താ​ഴി​ട്ട് പൂ​ട്ടി​യാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. ചെ​ങ്ങ​മ​നാ​ട് പോലീ​സ് എ​ത്തി​യാ​ണ് റൂം ​തു​റ​ന്ന​ത്.​ പ​ഞ്ചാ​യ​ത്തി​ന്‍റെ കെ​ടുകാ​ര്യ​സ്ഥ​ത​യ്ക്കെ​തി​രേ തു​ട​ർ​ന്നും ശ​ക്ത​മാ​യി പ്ര​തി​ക​രി​യ്ക്കുമെ​ന്ന് എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. മെ​മ്പ​ർ​മ​രാ​യ ജി​ഷ ശ്യം , ​പി.ആ​ർ. രാ​ജേ​ഷ്, രാ​ഹു​ൽ കൃ​ഷ്ണ​ൻ,ആ​ശ ദി​നേ​ശ​ൻ, മി​നി ജ​യസൂ​ര്യ​ൻ, ശാ​ര​ദ ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.