ചുള്ളി സെന്റ് ജോർജ് പള്ളിയിൽ വിധവാ സംഗമം
1478696
Wednesday, November 13, 2024 5:20 AM IST
മഞ്ഞപ്ര : ചുള്ളി സെന്റ് ജോർജ് ഇടവകയിലെ വിധവകളായ അമ്മമാരുടെ സംഗമവും സെമിനാറും സംഘടിപ്പിച്ചു. വികാരി ഫാ. ഷനു മൂഞ്ഞേലി ദിവ്യബലി അർപ്പിച്ച് തുടക്കംകുറിച്ചു. എറണാകുളം അങ്കമാലി-അതിരൂപത ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടർ ഫാ. ജോസഫ് മണവാളൻ വാർഷികം ഉത്ഘാടനം ചെയ്തു.
ഇടവക യൂദിത്ത് ഫോറം പ്രസിഡന്റ് ആനീസ് പോൾ അധ്യക്ഷയായിരുന്നു. ഇടവക യൂദിത്ത് ഫോറം കോ ഓർഡിനേറ്റർ സിസ്റ്റർ മെർലിൻ, സെക്രട്ടറി കൊച്ചുത്രേസ്യ അരീയ്ക്കൽ, ഫൊറോന സെക്രട്ടറി സിസ്റ്റർ കിരൺ, മദർ സുപ്പീരിയർ സിസ്റ്റർ സാവിയോ, കൈക്കാരന്മാരായ രാജു മറ്റത്തി, മനോജ് കാഞ്ഞൂക്കാരൻ എന്നിവർ പ്രസംഗിച്ചു. യൂദിത്ത് ഫോറം അതിരൂപത കോ ഓർഡിനേറ്റർ ഡെയ്സി അഗസ്റ്റിൻ ക്ലാസ് നയിച്ചു.
ഏല്യക്കുട്ടി ജോർജ് നമ്പ്യാട്ടുകുടിയ്ക്ക് ആദ്യ ഉപഹാരം സമ്മാനിച്ചു. അമ്മമാരുടെ കലാപരിപാടികളും സ്നേഹവിരുന്നും വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.