മുനന്പം സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കോട്ടപ്പടി ഇടവക
1478350
Tuesday, November 12, 2024 5:07 AM IST
കോട്ടപ്പടി: റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ച് കിട്ടുന്നതിനുവേണ്ടി സമരം ചെയ്യുന്ന മുനന്പം നിവാസികളുടെ സമരപ്പന്തൽ കോട്ടപ്പടി ഇടവകാംഗങ്ങൾ സന്ദർശിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വഖഫ് ബോർഡിന്റെ അധിനിവേശത്തിനെതിരെ നടക്കുന്ന സമരം 30-ാം ദിവസം പിന്നിടുകയാണ്.
എല്ലാ രേഖകളും ഉണ്ടായിരിക്കെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കിടപ്പാടത്തിൽ അധിനിവേശം നടത്തുന്ന വഖഫ് ബോർഡ് നടപടിയിൽനിന്നും പിന്മാറണമെന്നും ളോഹയിട്ട് വർഗീയത പറയുന്നു എന്ന് പറഞ്ഞ് വൈദികരെയും മെത്രാൻമാരെയും അധിഷേപിച്ച വഖഫ് മന്ത്രി നാടിന് ബാധ്യതയാണെന്നും കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. റോബിൻ പടിഞ്ഞാറേക്കുറ്റ് പറഞ്ഞു. ജോർജ് ഓടക്കൽ, സിസ്റ്റർ ശ്രുതി, സിജു പത്രോസ്, നീതു സാന്റി എന്നിവർ പ്രസംഗിച്ചു.