ഇ​ടു​ക്കി സ​ഹോ​ദ​യ ക​ലോ​ത്സ​വ​ം: തൂ​ക്കു​പാ​ലം വി​ജ​യ​മാ​താ സ്കൂ​ളി​ൽ തി​രിതെ​ളി​ഞ്ഞു
Sunday, September 29, 2024 12:06 AM IST
നെ​ടു​ങ്ക​ണ്ടം: ഇ​ടു​ക്കി സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ന് തൂ​ക്കു​പാ​ലം വി​ജ​യ​മാ​താ പ​ബ്ലി​ക് സ്കൂ​ളി​ൽ വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം. ഇ​ടു​ക്കി സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ഫാ. ​ബി​ജോ​യ് സ്ക​റി​യ പ​താ​ക ഉ​യ​ർ​ത്തി. ബാ​ൻ​ഡ് ഡി​സ്പ്ലേ​യോ​ടു​കൂ​ടി​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്.

ബാ​ൻ​ഡ് ഡി​സ്പ്ലേ​യി​ൽ എ​ഴോ​ളം സ്കൂ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. തൂ​ക്കു​പാ​ലം വി​ജ​യ​മാ​താ സ്കൂ​ൾ വി​ജ​യി​ക​ളാ​യി. രാ​ജ​മു​ടി ഡീ​പോ​ൾ പ​ബ്ലി​ക് സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും മാ​ട്ടു​പ്പെ​ട്ടി ഹൈ​റേ​ഞ്ച് സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഉ​ച്ച​യോ​ടു​കൂ​ടി ര​ച​നാമ​ത്സ​ര​ങ്ങ​ളും ആ​രം​ഭി​ച്ചു.


ഉ​ദ്ഘാ​ട​ന ദി​വ​സം 80 പോ​യി​ന്‍റു​മാ​യി തൂ​ക്കു​പാ​ലം വി​ജ​യ​മാ​താ സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. 66 പോ​യി​ന്‍റ് നേ​ടി​യ അ​ടി​മാ​ലി വി​ശ്വ​ദീ​പ്തി പ​ബ്ലി​ക് സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​ത്തും രാ​ജാ​ക്കാ​ട് ക്രി​സ്തു​ജ്യോ​തി പ​ബ്ലി​ക് സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​ത്തും തു​ട​രു​ന്നു.