തൊടുപുഴ: ബിഎസ്എൻഎൽ സ്ഥാപിതമായതിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി പെയിന്റിംഗ് മത്സരം നടത്തി.
തൊടുപുഴ ഡോ. എ.പി.ജെ. അബ്ദുൾകലാം എച്ച്എസ്എസിൽ നടന്ന മത്സരം ബിഎസ്എൻഎൽ ഡെപ്യൂട്ടി മാനേജർ എം.എൽ. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.
സിനിമാതാരം ജോജി മുണ്ടക്കയം മുഖ്യാതിഥിയായിരുന്നു. ഡിവിഷണൽ എൻജിനിയർ എൽ.ആർ. അശോകൻ, സോണി കുര്യൻ, വി.കെ. ഗോപി, ടി. ശിവശങ്കരൻ, കണ്‍വീനർ സീന സൈമണ്‍ എന്നിവർ പ്രസംഗിച്ചു. 150-ഓളം വിദ്യാർഥികൾ പങ്കെടുത്തു.