മൂലമറ്റം: നിയന്ത്രണം വിട്ട ടിപ്പർ ലോറി വൈദ്യുതിപോസ്റ്റിലേക്ക് ഇടിച്ചുകയറി. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ കാഞ്ഞാർ-വാഗമണ്‍ റോഡിൽ കുവപ്പള്ളി പാറമടയ്ക്കു സമീപമാണ് അപകടം. വൈദ്യുതിപോസ്റ്റ് റോഡിലേക്ക് മറിഞ്ഞു വീണു. ലോറി ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അപകടത്തെത്തുടർന്നു ഇതുവഴിയുള്ള ഗതാഗതം അര മണിക്കൂറോളം തടസപ്പെട്ടു. കാഞ്ഞാർ പോലീസെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പുള്ളിക്കാനം ഭാഗത്തുനിന്ന് കരിങ്കല്ല് കയറ്റി വന്ന ടിപ്പറാണ് അപകടത്തിൽപ്പെട്ടത്.