തൊടുപുഴ: കെഎസ്ആർടിസി തൊടുപുഴയിൽനിന്നു പാലക്കാടിന് പുതിയ ബസ് സർവീസ് ആരംഭിച്ചു. തൊടുപുഴ ഡിപ്പോയിൽ നടന്ന ചടങ്ങിൽ പി.ജെ. ജോസഫ് എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്തു.
തൊടുപുഴയിൽനിന്നു വൈകുന്നേരം നാലിന് പുറപ്പെടുന്ന ബസ് ചിറ്റൂർ, അരിക്കുഴ വഴി 4.45നു മൂവാറ്റുപുഴയിലെത്തും. തുടർന്നു പൊഞ്ഞാശേരി, രാജഗിരി ആശുപത്രിവഴി ആലുവയിൽ 5.45നു ആലുവയിൽ എത്തും. ഇവിടെനിന്നു ചാലക്കുടി, പുതുക്കാട്, മണ്ണുത്തി വഴി പാലക്കാട് രാത്രി 9.45നു പാലക്കാട് എത്തും. തിരിച്ച് പുലർച്ചെ 5.15നു ഇതേ റൂട്ടിൽ രാവിലെ 10.55നു തൊടുപുഴയിൽ എത്തും.