സ​ഞ്ചാ​രി​ക​ളു​ടെ മ​ന​സു കീ​ഴ​ട​ക്കി ചു​ന​യ​മാ​ക്ക​ല്‍ വെ​ള്ള​ച്ചാ​ട്ടം
Friday, September 20, 2024 11:56 PM IST
അ​ടി​മാ​ലി: സ​ഞ്ചാ​രി​ക​ളു​ടെ മ​ന​സു കീ​ഴ​ട​ക്കി വെ​ള്ള​ത്തൂ​വ​ല്‍ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ചു​ന​യ​മാ​ക്ക​ല്‍ വെ​ള്ള​ച്ചാ​ട്ടം. ചു​ന​യ​മാ​ക്ക​ല്‍ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നും ആ​സ്വ​ദി​ക്കാ​നും ധാ​രാ​ളം സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്നു​ണ്ട്. കു​ഞ്ചി​ത്ത​ണ്ണി എ​ല്ല​ക്ക​ല്ലി​ന് സ​മീ​പ​മാ​ണ് ചു​ന​യ​മാ​ക്ക​ല്‍ വെ​ള്ള​ച്ചാ​ട്ടം.

തൊ​ട്ട​രി​കി​ല്‍ എ​ത്തി ഭം​ഗി​യാ​സ്വ​ദി​ക്കാ​മെ​ന്ന​താ​ണ് ചു​ന​യ​മാ​ക്ക​ല്‍ വെ​ള്ള​ച്ചാ​ട്ട​ത്തിന്‍റെ പ്ര​ത്യേ​ക​ത. സ്വ​ദേ​ശീയ​രും വി​ദേ​ശീ​യ​രു​മൊ​ക്കെ ഒ​രുപോ​ലെ ചു​ന​യ​മാ​ക്ക​ല്‍ വെ​ള്ള​ച്ചാ​ട്ട​ത്തി​ലെ​ത്തി ഭം​ഗി​യാ​സ്വ​ദി​ച്ച് മ​ട​ങ്ങു​ന്നു​ണ്ട്. എ​ത്ര ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യാ​ലും എ​ത്ര ആ​സ്വ​ദി​ച്ചാ​ലും മ​തി​വ​രാ​ത്ത മ​നോ​ഹാ​രി​ത​യാ​ണ് ചു​ന​യ​മാ​ക്ക​ല്‍ വെ​ള്ള​ച്ചാ​ട്ട​ത്തി​നു​ള്ള​തെ​ന്ന് സ​ഞ്ചാ​രി​ക​ള്‍ പ​റ​യു​ന്നു. സി​പ് ലൈ​ൻ, ടോ​യ് ട്രെ​യി​ൻ തു​ട​ങ്ങി നി​ര​വ​ധി സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​ര ഉ​പാ​ധി​ക​ളും ഇ​വി​ടെ​യു​ണ്ട്.