മുട്ടം: യുഡിഎഫ് ഭരണ സമിതി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിൽ മുട്ടം പഞ്ചായത്ത് ഓഫീസിനു മുന്നിലേക്ക് നാളെ രാവിലെ 11നു മാർച്ചും പ്രതിഷേധ ധർണയും നടത്തും.
മുട്ടത്തെ വഴിവിളക്കുകൾ തെളിയിക്കുക, ടാക്സി സ്റ്റാന്റിലെ മാലിന്യ നിക്ഷേപം നീക്കുക, അടഞ്ഞുകിടക്കുന്ന മാലിന്യ നിക്ഷേപ കേന്ദ്രം തുറക്കുക, ടൂറിസം പ്രദേശത്തെ എൻട്രൻസ് പ്ലാസയ്ക്ക് അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.