തൊ​ഴി​ലാ​ളിവ​ർ​ഗ​ത്തി​ന് ക​ന​ത്ത ന​ഷ്ടം: സ​ലിം​കു​മാ​ർ
Sunday, September 22, 2024 3:06 AM IST
ഇ​ടു​ക്കി: തൊ​ഴി​ലാ​ളിവ​ർ​ഗ​ത്തി​ന്‍റെ പ്ര​ത്യ​യ ശാ​സ്ത്ര സം​ര​ക്ഷ​ണ​ത്തി​നാ​യി എ​ക്കാ​ല​വും പ്ര​വ​ർ​ത്തി​ച്ച പോ​രാ​ളി​യാ​യി​രു​ന്നു ഇ​ടു​ക്കി മു​ൻ എം​പി എം.​എം. ലോ​റ​ൻ​സെ​ന്ന് സി​പി​ഐ ജി​ല്ലാ കൗ​ണ്‍​സി​ൽ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. തൊ​ഴി​ലാ​ളി വ​ർ​ഗ​ത്തി​ന്‍റെ മു​ന്നേ​റ്റ​ത്തി​നു വേ​ണ്ടി​യാ​ണ് അ​ദ്ദേ​ഹം ജീ​വി​ത​കാ​ലം മു​ഴു​വ​ൻ പ്ര​വ​ർ​ത്തി​ച്ച​ത്.


സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം, ഇ​ട​തു​മു​ന്ന​ണി ക​ണ്‍​വീ​ന​ർ, സി​ഐ​ടി​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി തു​ട​ങ്ങി വി​വി​ധ നി​ല​ക​ളി​ൽ അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 1980 മു​ത​ൽ 1984 വ​രെ ഇ​ടു​ക്കി എം​പി​യെ​ന്ന നി​ല​യി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ്മ​ര​ണീ​യ​മാ​ണെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​സ​ലിം​കു​മാ​ർ പ​റ​ഞ്ഞു.