യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യ്ക്ക്... സൂ​ക്ഷി​ച്ച് റോ​ഡ് മ​റി​ക​ട​ക്കു​ക
Monday, June 24, 2024 3:49 AM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ടൗ​ണി​ലെ സീ​ബ്രാ​ലൈ​നു​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​യ​തോ​ടെ കാ​ൽ​ന​ട​യാ​ത്രി​ക​ർ അ​ട​ക്കം റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​വ​ർ ഭീ​ഷ​ണി​യി​ലാ​യി. ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കു​ള്ള സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ മൂ​ന്നു സ്ഥ​ല​ങ്ങ​ളി​ലാ​യി സീ​ബ്രാ​ലൈ​നു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ആ​ളു​ക​ൾ ഇ​തു​വ​ഴി സു​ര​ക്ഷി​ത​മാ​യാ​ണ് റോ​ഡ് മു​റി​ച്ചുക​ട​ന്നി​രു​ന്ന​ത്.

നി​ല​വി​ൽ ഇ​തെ​ല്ലാം മാ​ഞ്ഞു​പോ​യി. ആ​ളു​ക​ൾ സാ​ങ്ക​ല്പിക സീ​ബ്രാ ലൈ​നു​ക​ളി​ലൂ​ടെ​യാ​ണ് റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​ത്. സ​മാ​ന രീ​തി​യി​ൽ ത​ന്നെ​യാ​ണ് ക​ട്ട​പ്പ​ന​യി​ലെ മ​റ്റു മേ​ഖ​ല​ക​ളി​ലെ സീ​ബ്രാ ലൈ​നു​ക​ളു​ം. ട്രാ​ഫി​ക് പോ​ലീ​സു​കാ​ർ നി​യ​ന്ത്രി​ക്കാ​ൻ ഉ​ണ്ടെ​ങ്കി​ലും സീ​ബ്രാ​ലൈ​നു​ക​ൾ മാ​ഞ്ഞു​പോ​യ​ത് പ്ര​തി​സന്ധി ഉ​ണ്ടാ​ക്കു​ന്നു​ണ്ട്.


ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ മു​ൻ​കൈ​യെ​ടു​ത്ത് ക​ട്ട​പ്പ​ന ന​ഗ​ര​ത്തി​ലെ മാ​ഞ്ഞു​പോ​യ സീ​ബ്രാ​ലൈ​നു​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.