തിരുവല്ല: കേരള കോൺഗ്രസ് - എം നേതാക്കളായിരുന്ന മുൻ മന്ത്രി ഇ. ജോൺ ജേക്കബ് വള്ളക്കാലി, മുൻ എംഎൽഎ മാമ്മൻ മത്തായി എന്നീ നേതാക്കളുടെ അനുസ്മരണം പത്തനംതിട്ട ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ 23നു വൈകുന്നേരം നാലിന് തിരുവല്ല ലയൻസ് ക്ലബ് ഹാളിൽ നടത്തും.
ജില്ലാ പ്രസിഡന്റ് സജി അലക്സ് അധ്യക്ഷത വഹിക്കുന്ന യോഗം സംസ്ഥാന സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി എലിസബേത്ത് മാമ്മൻ മത്തായി, ഉന്നതാധികാര സമിതയംഗങ്ങളായ ചെറിയാൻ പോളച്ചിറയ്ക്കൽ, ടി.ഒ. ഏബ്രഹാം തുടങ്ങിയവർ പങ്കെടുക്കും.