കി​ളി​വ​യ​ലി​ലും കു​ള​ന​ട​യി​ലും വാ​ഹ​നാ​പ​ക​ടം; റോ​ഡി​ലൂ​ടെ ഡീ​സ​ല്‍ ഒ​ഴു​കി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Saturday, September 21, 2024 2:49 AM IST
അ​ടൂ​ര്‍: എം​സി റോ​ഡി​ല്‍ കി​ളി​വ​യ​ലി​ലും കു​ള​ന​ട​യി​ലും വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച് ഓ​യി​ല്‍ റോ​ഡി​ല്‍​ക്കൂ​ടി ഒ​ഴു​കി. കി​ളി​വ​യ​ലി​ല്‍ വ്യാ​ഴാ​ഴ്ച രാ​ത്രി 12.30-നാ​ണ് സം​ഭ​വം. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും മ​ത്സ്യം ക​യ​റ്റി അ​ടൂ​ര്‍ ഭാ​ഗ​ത്തേ​ക്കു​വ​ന്ന വാ​ൻ അ​ടൂ​രി​ല്‍​നി​ന്നും കൊ​ട്ടാ​ര​ക്ക​ര​യ്ക്കു പോ​യ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

നി​യ​ന്ത്ര​ണം വി​ട്ട വാ​ന്‍ റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു. മ​ത്സ്യ വാ​ഹ​ന​ത്തി​ലെ ഐ​സ് വെ​ള്ളം ഡീ​സ​ലു​മാ​യി ചേ​ര്‍​ന്ന് റോ​ഡി​ല്‍ കൂ​ടി ഒ​ഴു​കി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വാ​ഹ​ന​ങ്ങ​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​രെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.


കു​ള​ന​ട​യി​ല്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​ണ് ചെ​ങ്ങ​ന്നൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നും വ​ന്ന പി​ക്ക​പ്പും പ​ന്ത​ള​ത്തു​നി​ന്നും ചെ​ങ്ങ​ന്നൂ​ര്‍ ഭാ​ഗ​ത്തേ​ക്കു​പോ​യ ബി​എം​ഡ​ബ്ല്യു കാ​റും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ പി​ക്ക​പ്പി​ന്‍റെ ടാ​ങ്കി​ല്‍​നി​ന്ന് ഡീ​സ​ല്‍ റോ​ഡി​ല്‍​ക്കൂ​ടി ഒ​ഴു​കി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ലും അ​ടൂ​ര്‍ അ​ഗ്‌​നി​ശ​മ​ന സേ​ന എ​ത്തി ഓ​യി​ല്‍ നി​ക്കം ചെ​യ്തു ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.