കാ​ര്‍ സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു: ഭാ​ര്യ​ക്ക് ഗു​രു​ത​ര പ​രി​ക്ക്
Friday, September 20, 2024 3:08 AM IST
മാ​വേ​ലി​ക്ക​ര: പു​തി​യ​കാ​വ് -ക​ല്ലു​മ​ല റോ​ഡി​ല്‍ പു​തി​യ​കാ​വ് ജം​ഗ്ഷ​ന് തെ​ക്ക് ഭാ​ഗ​ത്തെ കു​രി​ശ​ടി​ക്കു സ​മീ​പം കാ​ര്‍ സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ക​ല്ലു​മ​ല ഉ​മ്പ​ര്‍​നാ​ട് കൊ​ച്ചു​പ​റ​മ്പി​ല്‍ ബി​നു (38) ആ​ണ് മ​രി​ച്ച​ത്.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഭാ​ര്യ ജി​ഷ (36) ഗു​രു​ത​ര പ​രി​ക്കേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. വ്യാ​ഴം രാ​വി​ലെ 8.10 നാ​ണ് അ​പ​ക​ടം. പു​തി​യ​കാ​വി​ല്‍നി​ന്നു ക​ല്ലു​മ​ല ഭാ​ഗ​ത്തേ​ക്ക് വ​ന്ന ഫോ​ര്‍​ച്ച്യൂ​ണ​ര്‍ കാ​ര്‍ സ്‌​കൂ​ട്ട​റി​നെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കാ​ര്‍ സ​മീ​പ​ത്തെ മ​തി​ലും ത​ക​ര്‍​ത്തി​ട്ടു​ണ്ട്. അ​റു​ന്നൂ​റ്റി​മം​ഗ​ലം സ്വ​ദേ​ശി​നി​യാ​ണ് കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന​ത്. കാ​യം​കു​ളം കാ​ക്ക​നാ​ട്ടു​ള്ള സ്വ​കാ​ര്യ ക്ലി​നി​ക്കി​ല്‍ ന​ഴ്‌​സാ​യ ജി​ഷ​യെ ജോ​ലി​ക്ക് പോ​കാ​ന്‍ ബ​സ് ക​യ​റ്റി​വി​ടാ​ന്‍ ബി​നു സ്‌​കൂ​ട്ട​റി​ല്‍ മാ​വേ​ലി​ക്ക​ര​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി​യാ​ണ് ദു​ര​ന്തം. ക​ല്ലു​മ​ല റെ​യി​ല്‍​വേ ക്രോ​സ് അ​ട​ഞ്ഞു​കി​ട​ന്ന​തു കാ​ര​ണം പു​തി​യ​കാ​വ് വ​ഴി വ​രി​ക​യാ​യി​രു​ന്നു.


ഇ​രു​വ​രെ​യും മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. തു​ട​ര്‍​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി ബി​നു മ​രി​ച്ചു. സം​സ്‌​കാ​രം പി​ന്നീ​ട്. ഇ​ല​ക്ട്രി​ക്ക​ല്‍ പ്ല​മ്പി​ംഗ് ജോ​ലി​ക്കാ​ര​നാ​ണ് ബി​നു. മ​ക്ക​ള്‍: ബൊ​ഹാ​ന്‍, ബോ​ഹ​സ്.