അ​റി​വു​ത്സ​വം ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു
Saturday, September 21, 2024 3:04 AM IST
പ​ത്ത​നം​തി​ട്ട: സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ "സി​ഐ​ടി​യു സ​ന്ദേ​ശം' അ​ന്പ​താം വാ​ർ​ഷി​ക​ത്തി​ന്‍റെ സ​മാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട്ട് 28, 29 തീ​യ​തി​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മാ​ത്ര​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന "അ​റി​വു​ത്സ​വം' കാ​മ്പ​യി​ന്‍റെ മു​ന്നോ​ടി​യാ​യി പ​ത്ത​നം​തി​ട്ട ജി​ല്ലാ ത​ല മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു.

സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. ഹ​രി​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ. ​സി. രാ​ജാ​ഗോ​പാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്യാ​മ ശി​വ​ൻ, ജി​ല്ലാ നേ​താ​ക്ക​ളാ​യ രാ​ജേ​ഷ് ആ​ർ. ച​ന്ദ്ര​ൻ, ആ​ർ. അ​ജ​യ​കു​മാ​ർ, കെ.​എ​ൻ. ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


പ്ര​സം​ഗം, ലേ​ഖ​നം, ചെ​റു​ക​ഥാ ര​ച​ന, ക​വി​താ ര​ച​ന, മു​ദ്രാ​വാ​ക്യ ര​ച​ന, ച​ല​ച്ചി​ത്ര ഗാ​ന മ​ത്സ​രം എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം ന​ട​ന്ന​ത്.