ക​ട​ന്പ​നാ​ട് സി​ദ്ധ ഡി​സ്പെ​ൻ​സ​റി​ക്കാ​യി 30 ല​ക്ഷം രൂ​പ
Saturday, September 21, 2024 3:04 AM IST
അ​ടൂ​ർ: നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ട​മ്പ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നോ​ടു ചേ​ർ​ന്ന് സി​ദ്ധ ഡി​സ്പെ​ൻ​സ​റി​ക്ക് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നാ​യി 30 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ അ​റി​യി​ച്ചു.

ക​ൺ​സ​ൾ​ട്ടിം​ഗ് റൂം, ​വെ​യി​റ്റിം​ഗ് റൂം, ​ഫാ​ർ​മ​സി, ഫാ​ർ​മ​സി സ്റ്റോ​റൂം, ടോ​യ്‌​ല​റ്റ് സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ അ​ട​ങ്ങു​ന്ന​താ​യി​രി​ക്കും പു​തി​യ ബി​ൽ​ഡിം​ഗ്. സി​ദ്ധ ഡി​സ്പെ​ൻ​സ​റി നി​ല​വി​ൽ വ​രു​മ്പോ​ൾ ഒ​രു ഡോ​ക്ട​റു​ടെ​യും ഫാ​ർ​മ​സി​സ്റ്റി​ന്‍റെ​യും സേ​വ​നം എ​ല്ലാ​ദി​വ​സ​വും ഉ​ണ്ടാ​യി​രി​ക്കും.


നി​ർ​മാ​ണ നി​ർ​വ​ഹ​ണ​ത്തി​ന് ഏ​ജ​ൻ​സി​യെ ക​ണ്ടെ​ത്തി പ്ലാ​ൻ ത​യാ​റാ​ക്കി പ്ര​വൃ​ത്തി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ അ​റി​യി​ച്ചു.