മാ​ർ​ത്തോ​മ്മ സ​ഭ​യ്ക്ക് 189 കോ​ടി രൂ​പ​യു​ടെ ബ​ജ​റ്റ്
Saturday, September 21, 2024 2:49 AM IST
തി​രു​വ​ല്ല: മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ 189 കോ​ടി രൂ​പ​യു​ടെ ബ​ജ​റ്റ് സ​ഭാ പ്ര​തി​നി​ധി മ​ണ്ഡ​ലം അം​ഗീ​ക​രി​ച്ചു. വി​വി​ധ സാ​മൂ​ഹി​ക​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു പ്രാ​ധാ​ന്യം ന​ൽ​കി​ക്കൊ​ണ്ടാ​ണ് അ​ല്മാ​യ ട്ര​സ്റ്റി ആ​ൻ​സി​ൽ സ​ഖ​റി​യ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത്.

വ​യ​നാ​ട് പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മൂ​ന്നു​കോ​ടി രൂ​പ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ 75-ാം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്നേ​ഹ​സ്പ​ർ​ശം എ​ന്ന പു​തി​യ ഒ​രു പ​ദ്ധ​തി​ക്കും ബ​ജ​റ്റ് വി​ഹി​ത​മു​ണ്ട്.

ഭ​വ​ന​ദാ​നം, ചി​കി​ത്സാ സ​ഹാ​യം പ​ദ്ധ​തി​ക​ളും സ​ഭ ഏ​റ്റെ​ടു​ത്തു ന​ട​പ്പാ​ക്കും.സ​ഭാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സ​ഭാ സെ​ക്ര​ട്ട​റി റ​വ. എ​ബി റ്റി. ​മാ​മ്മ​ൻ അ​വ​ത​രി​പ്പി​ച്ച വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും വ​ര​വ്-​ചെ​ല​വ് ക​ണ​ക്കും യോ​ഗം അം​ഗീ​ക​രി​ച്ചു.


"മ​ത നി​ര​പേ​ക്ഷ​ത​യും മാ​റു​ന്ന സാ​മൂ​ഹ്യ പ​രി​സ​ര​വും' എ​ന്ന വി​ഷ​യം പ​ഠ​ന ക​ൺ​വീ​ന​ർ റ​വ. ഡോ. ​എ. ജോ​ൺ ഫി​ലി​പ്പ് അ​വ​ത​രി​പ്പി​ച്ചു. ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക​ൾ യോ​ഗം അം​ഗീ​ക​രി​ച്ചു.

ഡോ. ​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത, ഡോ. ​ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത, എ​പ്പി​സ്കോ​പ്പാ​മാ​രാ​യ തോ​മ​സ് മാ​ർ തി​മോത്തി​യോ​സ്, ഡോ. ​ഐ​സ​ക് മാ​ർ പീ​ല​ക്സി​നോ​സ്, ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ്, ഡോ. ​മാ​ത്യൂ​സ് മാ​ർ മ​ക്കാ​റി​യോ​സ്, ഡോ. ​ഗ്രി​ഗോ​റി​യോ​സ് മാ​ർ സ്തേ​ഫാ​നോ​സ്,

ഡോ. ​തോ​മ​സ് മാ​ർ തീ​ത്തോ​സ്, സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം, ഡോ. ​ജോ​സ​ഫ് മാ​ർ ഇ​വാ​നി​യോ​സ്, മാ​ത്യൂ​സ് മാ​ർ സെ​റാ​ഫിം, സീ​നി​യ​ർ വി​കാ​രി ജ​ന​റാ​ൾ റ​വ. ഡോ. ​ഈ​ശോ മാ​ത്യു, സ​ഭാ സെ​ക്ര​ട്ട​റി റ​വ. എ​ബി റ്റി. ​മാ​മ്മ​ൻ, വൈ​ദി​ക ട്ര​സ്റ്റി റ​വ. ഡേ​വി​ഡ് ഡാ​നി​യേ​ൽ എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു.