രാ​ഹു​ൽ​ ഗാ​ന്ധി​ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രേ കോ​ൺ​ഗ്ര​സ് പ്ര​ക​ട​നം ന​ട​ത്തി
Thursday, September 19, 2024 3:01 AM IST
പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വും ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ പ്രി​യ​ങ്ക​ര​നു​മാ​യ രാ​ഹു​ൽ ഗാ​ന്ധി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഇ​ല്ലാ​താ​ക്കാ​നു​ള്ള ബി​ജെ​പി - സം​ഘ​പ​രി​വാ​ർ ശ്ര​മം ജ​ന​ങ്ങ​ളോ​ടും ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തോ​ടു​മു​ള്ള ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണെ​ന്ന് കെ​പി​സി​സി രാ​ഷ്‌ട്രീയ​കാ​ര്യ സ​മി​തി അം​ഗം ആ​ന്‍റോ ആ​ന്‍റ​ണി എം​പി.

രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രാ​യ ബി​ജെ​പി നേ​താ​ക്ക​ളു​ടെ കൊ​ല​വി​ളി പ്ര​സം​ഗ​ങ്ങ​ൾ​ക്കെ​തി​രേ പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​ര​ന്ത​ര​മാ​യി രാ​ഹു​ൽ ഗാ​ന്ധി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ക​യും വേ​ട്ട​യാ​ടു​ക​യും ചെ​യ്തി​ട്ടും ഐ​തി​ഹാ​സി​ക​മാ​യ പോ​രാ​ട്ട​ത്തി​ലൂ​ടെ ലോ​ക്‌​സ​ഭാ തെ​രെ​ഞ്ഞെ​ടു​പ്പി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സും ഇ​ന്ത്യ മു​ന്ന​ണി​യും നേ​ടി​യ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം ബി​ജെ​പി​യു​ടെ സ്വ​പ്ന​ങ്ങ​ളെ ത​ക​ർ​ക്കു​ക​യും അ​ങ്ക​ലാ​പ്പി​ലാ​ക്കി​യി​രി​ക്കു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്ന് ആ​ന്‍റോ പ​റ​ഞ്ഞു.


ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, സെ​ക്ര​ട്ട​റി റി​ങ്കു ചെ​റി​യാ​ൻ, നി​ർ​വാ​ഹ​കസ​മി​തി അം​ഗം ജോ​ർ​ജ് മാ​മ​ൻ കൊ​ണ്ടൂ​ർ, കെ.​ ജ​യ​വ​ർ​മ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എ.​ സു​രേ​ഷ് കു​മാ​ർ, അ​നി​ൽ തോ​മ​സ്, എം.​ജി.​ ക​ണ്ണ​ൻ,

സാ​മു​വ​ൽ കി​ഴ​ക്കു​പ്പു​റം, കെ.​ ജാ​സിം കു​ട്ടി, റോ​ഷ​ൻ നാ​യ​ർ, സ​ജി കൊ​ട്ട​ക്കാ​ട്, സു​നി​ൽ എ​സ്. ലാ​ൽ, സി​ന്ധു അ​നി​ൽ, ലാ​ലു ജോ​ൺ, എം.​എ​സ്.​ പ്ര​കാ​ശ്, എ​സ്.​വി. ​പ്ര​സ​ന്ന കു​മാ​ർ, ബ്ലോ​ക്ക് പ്ര​സിഡന്‍റു​മാ​രാ​യ ജെ​റി മാ​ത്യു സാം, ​ദീ​നാ​മ്മ റോ​യി, ര​ജ​നി പ്ര​ദീ​പ്, അ​ബ്ദു​ൾ ക​ലാം ആ​സാ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.