വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​തി​ഭ​ക​ളെ മാ​ർ​ത്തോ​മ്മ സ​ഭ ആ​ദ​രി​ച്ചു
Friday, September 20, 2024 2:54 AM IST
തി​രു​വ​ല്ല: മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭാ പ്ര​തി​നി​ധി മ​ണ്ഡ​ലം യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​ഗ​ത്ഭ്യം തെ​ളി​യിച്ച സ​ഭാം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. പ്ര​തി​നി​ധി മ​ണ്ഡ​ല​ത്തി​ന്‍റെ മൂ​ന്നാം ദി​വ​സ​ത്തെ യോ​ഗം വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്. സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന കു​ർ​ബാ​ന​യ്ക്ക് ഡോ. ​സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം എ​പ്പി​സ്കോ​പ്പ കു​ർ​ബാ​ന​യ്ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

സ​ഭാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത, ഡോ. ​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത, ഡോ. ​ജോ​സ​ഫ് മാ​ർ ബ​ർ​ന്ന​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത, എ​പ്പി​സ്കോ​പ്പ​മാ​രാ​യ തോ​മ​സ് മാ​ർ തി​മോ​ത്തി​യോ​സ്,

ഡോ. ​ഐ​സ​ക് മാ​ർ പീ​ല​ക്സി​നോ​സ്, ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ്, ഡോ. ​മാ​ത്യൂ​സ് മാ​ർ മ​ക്കാ​റി​യോ​സ്, ഡോ. ​ഗ്രി​ഗോ​റി​യോ​സ് മാ​ർ സ്തേ​ഫാ​നോ​സ്, ഡോ. ​തോ​മ​സ് മാ​ർ തീ​ത്തോ​സ്, സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം, ഡോ. ​ജോ​സ​ഫ് മാ​ർ ഇ​വാ​നി​യോ​സ്, മാ​ത്യൂ​സ് മാ​ർ സെ​റാ​ഫിം, സീ​നി​യ​ർ വി​കാ​രി ജ​ന​റാ​ൾ റ​വ. ഡോ. ​ഈ​ശോ മാ​ത്യു, സ​ഭാ സെ​ക്ര​ട്ട​റി റ​വ. എ​ബി ടി. ​മാ​മ്മ​ൻ, വൈ​ദി​ക ട്ര​സ്റ്റി റ​വ. ഡേ​വി​ഡ് ഡാ​നി​യേ​ൽ എ​ന്നി​വ​ർ സ​ഹ നേ​തൃ​ത്വം ന​ൽ​കി.

തു​ട​ർ​ന്നു ന​ട​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​ന​ത്തി​ൽ സ​ജീ​വ സേ​വ​ന​ത്തി​ൽ​നി​ന്ന് വി​ര​മി​ച്ച 26 വൈ​ദി​ക​രെ ആ​ദ​രി​ച്ചു. സ​ഭാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലി​ത്താ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ജോ​സ​ഫ് മാ​ർ ബ​ർ​ന്ന​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത, ഡോ. ​ജോ​സ​ഫ് മാ​ർ ഇ​വാ​നി​യോ​സ് എ​പ്പി​സ്കോ​പ്പ, വി​കാ​രി ജ​ന​റാ​ൾ റ​വ. ജോ​ർ​ജ് മാ​ത്യു, സ​ഭാ സെ​ക്ര​ട്ട​റി റ​വ. എ​ബി ടി. ​മാ​മ്മ​ൻ, വൈ​ദി​ക ട്ര​സ്റ്റി റ​വ. ഡേ​വി​ഡ് ഡാ​നി​യേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


സ​ഭ​യു​ടെ 2024 ലെ ​മാ​ർ​ത്തോ​മ്മാ മാ​ന​വ സേ​വ അ​വാ​ർ​ഡ് പ്ര​മു​ഖ വ്യ​വ​സാ​യ സം​രം​ഭ​ക​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ബം​ഗ​ളൂ​രു സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​കാം​ഗം അ​ജി​ത് ഐ​സ​ക്കി​ന് സ​മ്മാ​നി​ച്ചു.

സ​ഭ​യു​ടെ 2024 ലെ ​മാ​ർ​ത്തോ​മ്മാ ക​ർ​ഷ​ക അ​വാ​ർ​ഡ് മാ​രാ​മ​ൺ മാ​ർ​ത്തോ​മ്മ ഇ​ട​വ​കാം​ഗം ക​ള​ത്ര​യി​ൽ ഷ​യ്ജി ജേ​ക്ക​ബ് തോ​മ​സി​നും പ്ര​ഥ​മ മാ​ർ​ത്തോ​മ്മ സ്പോ​ർ​ട്ട്സ് ഗെ​യിം​സ് അ​വാ​ർ​ഡ് റാ​യ്പൂ​ര് മാ​ർ​ത്തോ​മ്മ ഇ​ട​വ​കാം​ഗം കോ​മ​ൺ​വെ​ൽ​ത്ത് ഫെ​ൻ​സിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ വെ​ള്ളി മെ​ഡ​ൽ ജേ​താ​വ് റീ​ബാ ബെ​ന്നി​ക്കും ന​ൽ​കി.

മി​ക​ച്ച ഗ്ര​ന്ഥ​ര​ച​ന​യ്ക്കു വൈ​ദി​ക​ർ​ക്കു​ള്ള മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മ സു​റി​യാ​നി സ​ഭ​യു​ടെ മാ​ളി​യേ​ക്ക​ൽ റ​വ. എം.​സി. ജോ​ർ​ജ് മെ​മ്മോ​റി​യ​ൽ എ​ൻ​ഡോ​വ്മെ​ന്‍റ് പു​ര​സ്കാ​രം റ​വ. ഡോ. ​ഏ​ബ്ര​ഹാം ഫി​ലി​പ്പി​നും റ​വ. മാ​ത്യു തോ​മ​സ് വ​ട്ട​ക്കോ​ട്ടാ​ൽ മെ​മ്മോ​റി​യ​ൽ എ​ൻ​ഡോ​വ്മെ​ന്‍റ് പു​ര​സ്കാ​രം റ​വ. ജോ​സ​ഫ് വ​ർ​ഗീ​സി​നും ന​ൽ​കി. മാ​ർ​ത്തോ​മ്മ ഹ​രി​ത അ​വാ​ർ​ഡ് പ​ന്ത​ളം മാ​ർ​ത്തോ​മ്മ ഇ​ട​വ​ക​യ്ക്കും (ഇ​ട​വ​ക വി​ഭാ​ഗം) ച​ര​ൽ​ക്കു​ന്ന് ക്രി​സ്ത്യ​ൻ എ​ഡ്യു​ക്കേ​ഷ​ൻ സെന്‍ററി​നും (സ്ഥാ​പ​ന വി​ഭാ​ഗം) (പ​തി​നാ​യി​രം രൂ​പ​യും ഫ​ല​ക​വും) ന​ൽ​കി.

2024 ലെ ​മാ​ർ​ത്തോ​മ്മാ സെ​മി​ത്തേ​രി സം​ര​ക്ഷ​ണ അ​വാ​ർ​ഡ് ഒ​ന്നാം സ്ഥാ​നം കു​റ​ത്തി​കാ​ട് ജ​റു​സ​ലേം മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യ്ക്കും ര​ണ്ടാം സ്ഥാ​നം പ​ന​വേ​ലി ബ​ഥേ​ൽ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യ്ക്കും സ​മ്മാ​നി​ച്ചു.

പോ​സ്റ്റ് ഡോ​ക്ട​റ​ൽ ഫെ​ലോ​ഷി​പ്പ് നേ​ടി​യ ഡോ. ​ലി​ജി സാ​മു​വ​ൽ, ഡോ. ​റോ​ണി രാ​ജ​ൻ പോ​ൾ എ​ന്നി​വ​ർ​ക്കും ഡോ​ക്ട​റേ​റ്റ് നേ​ടി​യ 14 അ​ധ്യാ​പ​ക​ർ​ക്കും റാ​ങ്ക് നേ​ടി​യ ഏ​ഴു വി​ദ്യാ​ർ​ഥി​ക​ൾ​ക്കും എ​സ്എ​സ്എ​ൽ​സി ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്കും മെ​റി​റ്റ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി.