റോ​ഡി​ന്‍റെ അ​രി​കു​ഭി​ത്തി ഇ​ടി​യു​മ്പോ​ൾ നെ​ഞ്ചി​ടി​പ്പോ​ടെ ഒ​രു കു​ടും​ബം
Sunday, June 30, 2024 8:07 AM IST
ക​രി​ന്ത​ളം: കു​ന്നി​ൻ​ചെ​രി​വി​ൽ മ​ണ്ണ് നി​ര​പ്പാ​ക്കി നി​ർ​മി​ച്ച കി​ളി​യ​ളം-​കോ​ട്ട​പ്പാ​റ റോ​ഡി​ന്‍റെ അ​രി​കു​ഭി​ത്തി ഇ​ടി​യു​മ്പോ​ൾ നെ​ഞ്ചി​ടി​പ്പോ​ടെ ക​ഴി​യു​ക​യാ​ണ് കി​ളി​യ​ളം വ​ട്ട​ക്ക​ല്ലി​ലെ നാ​രാ​യ​ണി​യു​ടെ കു​ടും​ബം. ക​ന​ത്ത മ​ഴ​യും മ​ല​വെ​ള്ള​പ്പാ​ച്ചി​ലും വ​ന്ന് എ​ല്ലാം​കൂ​ടി ഇ​ടി​ഞ്ഞു​താ​ഴ്ന്നാ​ൽ ഈ ​വീ​ട് ത​ന്നെ മ​ണ്ണി​ന​ടി​യി​ലാ​കും. ഏ​റെ ഉ​യ​ര​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ന്‍റെ തൊ​ട്ടു​താ​ഴെ​യാ​ണ് നാ​രാ​യ​ണി​യു​ടെ വീ​ട് സ്ഥി​തി​ചെ​യ്യു​ന്ന​ത്.

76കാ​രി​യാ​യ നാ​രാ​യ​ണി​യും മ​ക​ൾ ഷൈ​ജ​യും ഭ​ർ​ത്താ​വ് സു​ധാ​ക​ര​നു​മാ​ണ് ഈ ​ചെ​റി​യ ഓ​ടി​ട്ട വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ അ​രി​കു​ഭി​ത്തി​യി​ൽ നേ​ര​ത്തേ വി​ള്ള​ലു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. ഇ​ത്ത​വ​ണ​ത്തെ മ​ഴ​യി​ൽ ക​രി​ങ്ക​ല്ലും മ​ണ്ണും ഇ​ടി​ഞ്ഞ് വീ​ടി​നു സ​മീ​പ​ത്തെ​ത്തി. ക​രി​ങ്ക​ല്ലു കൊ​ണ്ട് നി​ർ​മി​ച്ച പാ​ർ​ശ്വ​ഭി​ത്തി​യു​ടെ അ​ടി​വ​ശം ഇ​ടി​ഞ്ഞ​തോ​ടെ മു​ക​ൾ​വ​ശ​വും അ​ര​ക്ഷി​താ​വ​സ്ഥ​യി​ലാ​യി. ഇ​തി​നു​ശേ​ഷം നാ​രാ​യ​ണി​യെ ചാ​യ്യോ​ത്തെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് മാ​റ്റി.

ഷൈ​ജ​യും സു​ധാ​ക​ര​നും മാ​ത്ര​മാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. ആ​ടും കോ​ഴി​യും പ​ട്ടി​യു​മെ​ല്ലാ​മു​ള്ള​തി​നാ​ൽ ഇ​വ​ർ​ക്ക് ഒ​റ്റ​യ​ടി​ക്ക് മാ​റാ​നും ക​ഴി​യാ​ത്ത നി​ല​യാ​ണ്. ഇ​വി​ടം വി​ട്ടാ​ൽ പോ​കാ​ൻ മ​റ്റൊ​രി​ട​വു​മി​ല്ല. കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ കാ​ര്യ​മാ​യ ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.