പാ​ണ​ത്തൂ​രി​ൽ ക​ർ​ഷ​ക​സം​ഘം ഫോ​റ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി
Tuesday, July 2, 2024 1:50 AM IST
പാ​ണ​ത്തൂ​ർ: രൂ​ക്ഷ​മാ​യ കാ​ട്ടാ​ന ആ​ക്ര​മ​ണം ജ​ന​ങ്ങ​ളു​ടെ ജീ​വ​നു പോ​ലും ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് കേ​ര​ള ക​ർ​ഷ​ക സം​ഘം പ​ന​ത്ത​ടി ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ണ​ത്തൂ​ർ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ​മാ​ർ​ച്ച് ന​ട​ത്തി.

കാ​ർ​ഷി​ക വി​ള​ക​ൾ ന​ഷ്ട​പ്പെ​ട്ട ക​ർ​ഷ​ക​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക, ന​ഷ്ട​പ​രി​ഹാ​ര തു​ക വ​ർ​ധി​പ്പി​ക്കു​ക, ആ​ന​യും കാ​ട്ടു​പ​ന്നി​യും കു​ര​ങ്ങു​മ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലി​റ​ങ്ങു​ന്ന​ത് ശാ​ശ്വ​ത​മാ​യി ത​ട​യു​ക, ക​ല്ല​പ്പ​ള്ളി കേ​ന്ദ്രീ​ക​രി​ച്ച് വ​ന​സം​ര​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു.

ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജ​നാ​ർ​ദ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു.​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം എം.​വി.​കൃ​ഷ്ണ​ൻ, പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന പ്ര​സാ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം.​കു​ര്യാ​ക്കോ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​രു​ൺ രം​ഗ​ത്തു​മ​ല, ടി.​കോ​ര​ൻ, പി.​ത​മ്പാ​ൻ, ബി​നു വ​ർ​ഗീ​സ്, പി.​അ​പ്പ​കു​ഞ്ഞി, പി.​ഗം​ഗാ​ധ​ര​ൻ, പി.​ര​ഘു​നാ​ഥ്, അ​ജി​ൽ മാ​ത്യു, പി.​കെ.​സൗ​മ്യ​മോ​ൾ, കെ.​മാ​ധ​വ​ൻ നാ​യ​ർ, ടി.​വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.