ഒ​ട​യം​ചാ​ലി​ലെ ട്രാ​ഫി​ക് സം​വി​ധാ​ന​ങ്ങ​ൾ പ​രി​ഷ്ക​രി​ക്ക​ണം: വ്യാ​പാ​രി വ്യ​വ​സാ​യി വ​നി​താ വിം​ഗ്
Saturday, June 29, 2024 2:05 AM IST
ഒ​ട​യം​ചാ​ൽ: ഒ​ട​യം​ചാ​ൽ ടൗ​ണി​ലെ ട്രാ​ഫി​ക് സം​വി​ധാ​ന​ങ്ങ​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വ​നി​താ വിം​ഗ് ഒ​ട​യം​ചാ​ൽ യൂ​ണി​റ്റ് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. നാ​ലും കൂ​ടി​യ ക​വ​ല​യി​ൽ കൃ​ത്യ​മാ​യ ട്രാ​ഫി​ക് സം​വി​ധാ​ന​മി​ല്ലാ​ത്ത​ത് വി​ദ്യാ​ർ​ഥി​ക​ളെ​യു​ൾ​പ്പെ​ടെ ഏ​റെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു​ണ്ടെ​ന്നും ജീ​വ​ൻ പ​ണ​യം​വെ​ച്ചു​കൊ​ണ്ടാ​ണ് ആ​ളു​ക​ൾ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​വും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​യ ഷി​നോ​ജ് ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ലി​ജോ ടി.​ജോ​ർ​ജ്, ഇ.​എ​ൻ.​മോ​ഹ​ന​ൻ, മാ​ധ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: മേ​രി മാ​ത്യു - പ്ര​സി​ഡ​ന്‍റ്, ബി​ന്നി ജോ​ബി - സെ​ക്ര​ട്ട​റി, സി.​റു​ഖി​യ - ട്ര​ഷ​റ​ർ, ആ​ഗ്ന​സ് ജോ​ഷി, ഉ​ഷ ബാ​ബു - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, സി​മി ജോ​ഷി, പി.​ശോ​ഭ​ന - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ.