വ​ന്യ​ജീ​വി ആ​ക്ര​മ​ണം: ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ഫോറസ്റ്റ് ഓ​ഫീ​സ് ധ​ർ​ണ ന​ട​ത്തി
Saturday, June 29, 2024 2:05 AM IST
പാ​ണ​ത്തൂ​ർ: പാ​ണ​ത്തൂ​ർ മേ​ഖ​ല​യി​ൽ വ​ന്യ​ജീ​വി ആ​ക്ര​മ​ണം രൂ​ക്ഷ​മാ​കു​ന്ന​തി​നെ​തി​രെ പാ​ണ​ത്തൂ​ർ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് പ​ന​ത്ത​ടി മ​ണ്ഡ​ലം ക​മ്മി​റ്റി ധ​ർ​ണ ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ല​ഹ​ര​ണ​പ്പെ​ട്ട വ​ന​നി​യ​മ​ങ്ങ​ൾ പൊ​ളി​ച്ച​ടു​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​ന്‍റെ ജീ​വ​നും സ​മ്പ​ത്തി​നും ഭീ​ഷ​ണി​യാ​യ വ​ന്യ​മൃ​ഗ​ങ്ങ​ളെ കൊ​ന്നു ഭ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​ധി​കാ​ര​വും അ​തി​നാ​വ​ശ്യ​മാ​യ
ആ​യു​ധ​ങ്ങ​ളും ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കി അ​വ​രെ സ​ജ്ജ​രാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ണി തോ​ല​മ്പു​ഴ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബ​ളാ​ൽ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ധു​സൂ​ദ​ന​ൻ ബാ​ളൂ​ർ, കോ​ൺ​ഗ്ര​സ് പ​ന​ത്ത​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ജെ.​ജ​യിം​സ്, മ​ഹി​ളാ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ധ സു​കു​മാ​ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​പ്രി​യ അ​ജി​ത്, യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജീ​ഷ് കോ​ളി​ച്ചാ​ൽ, മൈ​നോ​റി​റ്റി കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജീ​വ് ക​ണി​യാ​ന്ത​റ, ജോ​സ് നാ​ഗ​രോ​ലി​ൽ, സ​ണ്ണി ഇ​ല​വു​ങ്ക​ൽ, മ​ധു റാ​ണി​പു​രം, ജി​ജി മൂ​ഴി​ക്ക​ച്ചാ​ലി​ൽ, ജോ​ർ​ജ് ക​ല്ല​പ്പ​ള്ളി, ഹ​രി ചെ​റു​പ​ന​ത്ത​ടി, രാ​ഘ​വ​ൻ ചി​ത്താ​രി, മ​ധു ചാ​മു​ണ്ഡി​ക്കു​ന്ന് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് പ​ന​ത്ത​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ്രീ​ധ​ര​ൻ മു​ന്ത​ന്‍റെ​മൂ​ല സ്വാ​ഗ​തം പ​റ​ഞ്ഞു.