പ്ലാ​ച്ചി​ക്ക​ര​യി​ൽ കാ​ഴ്ച മ​റ​ച്ച് കാ​ട്
Saturday, June 29, 2024 2:05 AM IST
ഭീ​മ​ന​ടി: ചെ​റു​പു​ഴ- ഒ​ട​യ​ഞ്ചാ​ൽ മേ​ജ​ർ ജി​ല്ലാ റോ​ഡ് ക​ട​ന്നു​പോ​കു​ന്ന ഭീ​മ​ന​ടി പ്ലാ​ച്ചി​ക്ക​ര റോ​ഡി​ലെ വ​ന​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. ഇ​രു​ഭാ​ഗ​ത്തും കാ​ടു​ക​യ​റി റോ​ഡി​ലേ​ക്ക് ക​യ​റി​യ​തി​നാ​ൽ എ​തി​രെ വ​രു​ന്ന വാ​ഹ​ന​ത്തെ കാ​ണാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്.

മെ​ക്കാ​ഡം ടാ​ർ ചെ​യ്ത റോ​ഡി​ലൂ​ടെ അ​തി​വേ​ഗ​ത്തി​ൽ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ കൊ​ടും​വ​ള​വി​ൽ ഏ​തു​സ​മ​യ​വും അ​പ​ക​ട​ത്തി​ൽ പെ​ടാം. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലെ കാ​ടു​ക​ളും ഇ​ല​ക​ളും റോ​ഡി​ലേ​ക്ക് പ​ട​ർ​ന്നി​രി​ക്കു​ക​യാ​ണ്.

വ​ന​സം​ര​ക്ഷ​ണ സ​മി​തി ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ടെ​ങ്കി​ലും റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി നി​ൽ​ക്കു​ന്ന കാ​ടു​ക​ൾ വെ​ട്ടി മാ​റ്റാ​ൻ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല.

സ്കൂ​ൾ ബ​സു​ക​ളും, യാ​ത്രാ ബ​സു​ക​ളും ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഓ​രോ ദി​വ​സം ഇ​തി​ലെ ക​ട​ന്നു​പോ​കു​ന്ന​ത് എ​ത്ര​യും പെ​ട്ടെ​ന്ന് കാ​ടു​ക​ൾ വെ​ട്ടി നീ​ക്കി അ​പ​ക​ട​ഭീ​ഷ​ണി ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ര​ക്ഷി​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.