മു​റ്റം ഇ​ടി​ഞ്ഞു​വീ​ണു; വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Friday, June 28, 2024 7:13 AM IST
രാ​ജ​പു​രം: ക​ന​ത്ത മ​ഴ​യി​ൽ മു​റ്റം ഇ​ടി​ഞ്ഞു​വീ​ണ് എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​യു​ടെ വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ൽ. മു​ണ്ടോ​ട്ട് പു​തി​യ​കു​ടി​യി​ലെ എ​ല​യ്ക്കാ​ട്ട് മേ​രി​യു​ടെ വീ​ടി​ന്‍റെ മു​റ്റ​മാ​ണ് റോ​ഡി​ലേ​ക്ക് ഇ​ടി​ഞ്ഞു​വീ​ണ​ത്. എ​ൻ​ഡോ​സ​ൾ​ഫാ​ൻ രോ​ഗ​ബാ​ധി​ത​നാ​യി കി​ട​പ്പു​രോ​ഗി​യാ​യി​രു​ന്ന കു​ര്യ​ൻ ര​ണ്ടാ​ഴ്ച മു​മ്പാ​ണ് അ​ന്ത​രി​ച്ച​ത്. മേ​രി​ക്കൊ​പ്പം മ​ക​ൻ റെ​നി​ൽ, ഭാ​ര്യ ഷീ​ജ, ര​ണ്ടു മ​ക്ക​ൾ എ​ന്നി​വ​രാ​ണ് ഈ ​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്.