സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്ക​ണം: യൂ​ത്ത് കോ​ൺ.
Saturday, June 29, 2024 2:05 AM IST
തൃ​ക്ക​രി​പ്പൂ​ർ: മ​ഴ​ക്കാ​ലാ​രം​ഭ​ത്തി​ൽ ത​ന്നെ പ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗ​ങ്ങ​ൾ പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന​ത് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ആ​വ​ശ്യ​മാ​യ ഡോ​ക്ട​ർ​മാ​രെ ഉ​ട​ൻ നി​യ​മി​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പാ​വ​പ്പെ​ട്ട​വ​ർ ചി​കി​ത്സ തേ​ടി എ​ത്തു​ന്ന സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ആ​വ​ശ്യ​മാ​യ ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത​ത് ക​ടു​ത്ത പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​ന്ന​താ​യും ക​ൺ​വെ​ൻ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

പ്രി​യ​ദ​ർ​ശി​നി മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന ക​ൺ​വെ​ൻ​ഷ​ൻ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ.​രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വൈ​ശാ​ഖ് കൂ​വാ​ര​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​മീ​ഷ് തൈ​ക്കീ​ലി​ന്‍റെ​യും സ​ഹ ഭാ​ര​വാ​ഹി​ക​ളു​ടെ​യും സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് ക​ൺ​വെ​ൻ​ഷ​നി​ൽ ന​ട​ന്നു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കാ​ർ​ത്തി​കേ​യ​ൻ പെ​രി​യ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​പി.​പ്ര​ദീ​പ് കു​മാ​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ഷോ​ണി കെ.​തോ​മ​സ്, രാ​ജേ​ഷ് ത​മ്പാ​ൻ, ര​തീ​ഷ് കാ​ട്ടു​മാ​ടം, സ​ച്ചി​ൻ കെ.​മാ​ത്യു, ജി​ബി​ൻ പെ​ര​ളം, യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ പി.​കു​ഞ്ഞി​ക്ക​ണ്ണ​ൻ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​വി.​വി​ജ​യ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​ര​ജീ​ഷ് ബാ​ബു, സെ​ക്ര​ട്ട​റി എം.​രാ​ഘ​വ​ൻ, മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പ്ര​മീ​ഷ് തൈ​ക്കീ​ൽ, പി.​സ​ജേ​ഷ്, അ​നീ​ഷ് ഒ​ള​വ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.