ല​യ​ൺ​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​റ്റു
Sunday, June 30, 2024 8:07 AM IST
വെ​ള്ള​രി​ക്കു​ണ്ട്: വെ​ള്ള​രി​ക്കു​ണ്ട് ല​യ​ൺ​സ് ക്ല​ബി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് കൊ​ന്ന​ക്കാ​ട് പൈ​തൃ​കം റി​സോ​ർ​ട്ടി​ൽ ന​ട​ന്നു. മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഡോ.​ഒ.​വി.​സ​ന​ലി​ന് മു​മ്പാ​കെ ടോ​മി​ച്ച​ൻ കാ​ഞ്ഞി​ര​മ​റ്റം പു​തി​യ പ്ര​സി​ഡ​ന്‍റാ​യും മ​ധു​സൂ​ദ​ന​ൻ കൊ​ടി​യ​ങ്കു​ണ്ടി​ൽ സെ​ക്ര​ട്ട​റി​യാ​യും സാ​ബു കൊ​നാ​ട്ട് ട്ര​ഷ​റ​റാ​യും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് സ്ഥാ​ന​മേ​റ്റു.

മ​ല​യോ​ര​ത്തെ പ്രാ​ദേ​ശി​ക വി​ഷ​യ​ങ്ങ​ളി​ലും വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ല​യ​ൺ​സ് ക്ല​ബി​ന്‍റെ സാ​ന്നി​ധ്യം ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ർ​മാ​ണം മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ലെ പ്ര​വൃ​ത്തി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ച്ച് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മോ​ൻ​സി മാ​നു​വ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ജ​യ​ച​ന്ദ്ര​ൻ, സാ​ബു കാ​ഞ്ഞ​മ​ല, പി.​കെ.​സ​ന്തോ​ഷ്‌​കു​മാ​ർ, സ​ണ്ണി ജോ​ർ​ജ് മു​ത്തോ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.