വി​ള​ക​ൾ​ക്ക് വി​ല​സ്ഥി​ര​ത ഉ​റ​പ്പു​വ​രു​ത്ത​ണം: കേ​ര​ള ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ
Friday, October 4, 2024 5:02 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വി​ള​ക​ൾ​ക്ക് വി​ല​സ്ഥി​ര​ത ഉ​റ​പ്പു​വ​രു​ത്താ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ​ഠ​ന ക്യാ​ന്പ് പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

വി​പ​ണി​യി​ലെ ചൂ​ഷ​ണം ത​ട​യാ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ക്കു ക​ഴി​യു​ന്നി​ല്ലെ​ന്ന് പ്ര​മേ​യ​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി. കൃ​ഷി, വ​ന ഭൂ​മി​ക​ൾ വ്യ​ക്ത​മാ​യി വേ​ർ​തി​രി​ച്ച് ക​ർ​ഷ​ക​ർ​ക്കും വ​ന്യ​ജീ​വി​ക​ൾ​ക്കും സ്വൈ​ര​മാ​യി ജീ​വി​ക്കു​ന്ന​തി​ന് പ്രാ​യോ​ഗി​ക പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും പ്ര​മേ​യ​ത്തി​ലു​ണ്ട്. "കാ​ർ​ഷി​ക, സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ൾ’,


"ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ ഇ​ല​ക​ൾ’ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം ഡോ. ​പ്ര​സാ​ദ്, സ​ജീ​വ​ൻ കാ​വു​ങ്ക​ര എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. ഫെ​ഡ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ. ​സു​രേ​ഷ് ബാ​ബു, സെ​ക്ര​ട്ട​റി വി​കാ​സ് ച​ക്ര​പാ​ണി, നേ​താ​ക്ക​ളാ​യ ടി.​കെ. ഭൂ​പേ​ഷ്, കെ.​എ. കു​ര്യ​ൻ, കെ. ​അ​ര​വി​ന്ദാ​ക്ഷ​ൻ, എ​സ്. അ​മ്മി​ണി കു​ട്ട​ൻ​പി​ള്ള, മു​രു​ക​ൻ വാ​സു​ദേ​വ​ൻ, ടി.​വി. ര​ഘു, സി.​എ. ജോ​ണ്‍ എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി.