ജി​ല്ലാ ഫെ​ൻ​സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ്
Tuesday, October 1, 2024 8:36 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ ഫെ​ൻ​സിം​ഗ് അ​സോ​സി​യേ​ഷ​ൻ ഫെ​ൻ​സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് മ​ര​വ​യ​ൽ ജി​ന​ച​ന്ദ്ര​ൻ സ്റ്റേ​ഡി​യ​ത്തി​ൽ വെ​ച്ച് ന​ട​ത്തി. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഭ​ര​ണ സ​മി​തി അം​ഗം പി.​കെ. അ​യൂ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​അ​ന​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ഫെ​ൻ​സിം​ഗ് സെ​ക്ര​ട്ട​റി ആ​ൽ​ബ​ർ​ട്ട് ആ​ന്േ‍​റാ, ഫെ​ൻ​സിം​ഗ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി പി.​പി. അ​ഭി​ജി​ത്ത്, കോ​ച്ച് അ​ഖി​ല അ​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​ഡ​റ്റ് ജൂ​ണി​യ​ർ, സീ​നി​യ​ർ മൂ​ന്ന് കാ​റ്റ​ഗ​റി​യി​ലാ​യി 34 താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.