കെ​എ​സ്കെ​ടി​യു മാ​ർ​ച്ച് ന​ട​ത്തി
Monday, September 30, 2024 6:03 AM IST
പു​ൽ​പ്പ​ള്ളി: ചേ​കാ​ടി​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ ആ​രം​ഭി​ച്ച സ്റ്റ​ഡ് ഫാ​മി​ലേ​ക്ക് കെ​എ​സ്കെ​ടി​യു പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച് ന​ട​ത്തി. നെ​ൽ​പ്പാ​ട​ത്ത് സ്റ്റ​ഡ് ഫാം ​പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു സ​മ​രം.

നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു. സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി എം.​എ​സ്. സു​രേ​ഷ്ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ചേ​കാ​ടി​യി​ലെ നെ​ൽ​പ്പാ​ട​ങ്ങ​ൾ വി​ല​യ്ക്കു​വാ​ങ്ങി വ​ർ​ഷ​ങ്ങ​ളോ​ളം ത​രി​ശി​ട്ട​ശേ​ഷം മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ ത​ത്പ​ര ക​ക്ഷി​ക​ൾ ന​ട​ത്തു​ന്ന നീ​ക്കം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ഒ​രു വ​കു​പ്പി​ന്‍റെ​യും അ​നു​മ​തി നേ​ടാ​തെ അ​ന​ധി​കൃ​ത​മാ​യാ​ണ് സ്റ്റ​ഡ് ഫാം ​നി​ർ​മാ​ണം ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് ഇ​തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല. കോ​ണ്‍​ഗ്ര​സ് ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ ചി​ല​രു​ടെ ര​ഹ​സ്യ പി​ന്തു​ണ സ്റ്റ​ഡ് ഫാം ​ഉ​ട​മ​ക​ൾ​ക്കു​ണ്ടെ​ന്നും സു​രേ​ഷ്ബാ​ബു പ​റ​ഞ്ഞു.

പി.​ജെ. പൗ​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ബി ക​രോ​ട്ടു​കു​ന്നേ​ൽ, ബൈ​ജു ന​ന്പി​ക്കൊ​ല്ലി, പി.​എ. മു​ഹ​മ്മ​ദ്, ബാ​ബു പാ​ക്കം, പി.​എ​സ്. ക​ലേ​ഷ്, എം.​ഡി. രാ​ജ​ഗോ​പാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.