സം​സ്ഥാ​ന ടെ​ക്നി​ക്ക​ൽ സ്കൂ​ൾ ശാ​സ്ത്ര-​സാ​ങ്കേ​തി​ക മേ​ള ബ​ത്തേ​രി​യി​ൽ
Monday, September 30, 2024 6:03 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: സം​സ്ഥാ​ന ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ ശാ​സ്ത്ര-​സാ​ങ്കേ​തി​ക മേ​ള ജ​നു​വ​രി​യി​ൽ ബ​ത്തേ​രി ടെ​ക്നി​ക്ക​ൽ സ്കൂ​ളി​ൽ ന​ട​ത്തും.

വി​വി​ധ ജി​ല്ല​ക​ളി​ലെ ടെ​ക്നി​ക്ക​ൽ സ്കൂ​ളു​ക​ൾ, ഐ​എ​ച്ച്ആ​ർ​ഡി യു​ടെ കീ​ഴി​ലു​ള്ള ടെ​ക്നി​ക്ക​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു 1,200 ഓ​ളം പേ​ർ പ​ങ്കെ​ടു​ക്കും. ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് സം​സ്ഥാ​ന ടെ​ക്നി​ക്ക​ൽ സ്കൂ​ൾ മേ​ള ന​ട​ത്തു​ന്ന​ത്. സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ​യോ​ഗം ര​ണ്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രും.


എം​എ​ൽ​എ​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ൾ, സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.