റ​സി​ഡ​ൻ​ഷ​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Tuesday, October 1, 2024 8:36 AM IST
ക​ൽ​പ്പ​റ്റ: നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ​യും ക​രി​യ​ർ ഗൈ​ഡ​ൻ​സ് ആ​ൻ​ഡ് കൗ​ണ്‍​സി​ലിം​ഗ് സെ​ല്ലി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​ള്ളാ​ർ​മ​ല ജി​വി​എ​ച്ച്എ​സ്എ​സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​ത്തൂ​ർ​വ​യ​ൽ എം.​എ​സ്. സാ​മി​നാ​ഥ​ൻ റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​നി​ൽ റ​സി​ഡ​ൻ​ഷ​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. ക്യാ​ന്പ് വി​എ​ച്ച്എ​സ്ഇ ക​രി​ക്കു​ലം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എം. ​ഉ​ബൈ​ദു​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​രി​യ​ർ ഗൈ​ഡ​ൻ​സ് ആ​ൻ​ഡ് കൗ​ണ്‍​സി​ൽ സം​സ്ഥാ​ന കോ-​ഓ​ഡി​നേ​റ്റ​ർ വി.​എ​സ്. സ​ന്തോ​ഷ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​ഠ​ന സ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്തു. എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ സ​മാ​ഹ​രി​ച്ച് തു​ക വി​നി​യോ​ഗി​ച്ച് വാ​ങ്ങി​യ വീ​ൽ​ചെ​യ​ർ, വാ​ക്ക​ർ, ക്ര​ച്ച​സ്, എ​യ​ർ​ബാ​ഗ്, ബെ​ഡ്ഷീ​റ്റ് എ​ന്നി​വ ചൂ​ര​ൽ​മ​ല പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റി​ന് പ്രി​ൻ​സി​പ്പ​ൽ ഫാ​ത്തി​മ റ​ഹീം കൈ​മാ​റി.


മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് അം​ഗം സി.​കെ. നൂ​റു​ദ്ദീ​ൻ, വെ​ള്ളാ​ർ​മ​ല ജി​വി​എ​ച്ച്എ​സ്എ​സ് സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​കെ. ന​ജു​മു​ദീ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ഫീ​ഖ്, പ്രി​ൻ​സി​പ്പ​ൽ ഭ​വ്യ​ലാ​ൽ, എം.​ആ​ർ. ശ്രീ​രാ​ജ്, ബി​നേ​ഷ്, എ​ൻ​എ​സ്എ​സ് വ​ട​ക​ര റീ​ജ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഗോ​പി​നാ​ഥ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.