കെ​ഇ​ആ​ർ വി​രു​ദ്ധ മോ​ണി​റ്റ​റിം​ഗ് അം​ഗീ​ക​രി​ക്കി​ല്ല: കെ​പി​എ​സ്ടി​എ
Sunday, September 29, 2024 5:18 AM IST
പേ​രാ​മ്പ്ര: കെ​ഇ​ആ​ർ ച​ട്ട​ങ്ങ​ൾ​ക്കും നി​യ​മ​ങ്ങ​ൾ​ക്കും വി​രു​ദ്ധ​മാ​യി വി​ദ്യാ​ല​യ​ങ്ങ​ളി​ൽ മോ​ണി​റ്റ​റിം​ഗ് ടീ​മി​നെ നി​ശ്ച​യി​ച്ച സ​ർ​ക്കാ​ർ തീ​രു​മാ​നം അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും വി​ദ്യാ​ല​യ​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​രെ ഇ​ത്ത​ര​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി. ബി​ആ​ർ​സി പ്ര​തി​നി​ധി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മോ​ണി​റ്റ​റിം​ഗ് ടീ​മി​ന്‍റെ ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ​ത്.

വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​ര​ല്ലാ​ത്ത ആ​ർ​ക്കും നി​യ​മ​പ​ര​മാ​യി വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​യ്ക്ക് അ​ർ​ഹ​ത​യി​ല്ല. ഇ​ട​തു സ​ർ​ക്കാ​ർ തു​ട​ർ​ച്ച​യാ​യി വി​വാ​ദ​ങ്ങ​ളി​ലൂ​ടെ പൊ​തു വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ അ​സ്വ​സ്ഥ​ത​ക​ൾ ഉ​ണ്ടാ​ക്കു​ക​യാ​ണ്. പൊ​തു വി​ദ്യാ​ഭ്യാ​സ ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ ന​ട​പ്പി​ലാ​ക്കി​യ പ​രി​ഷ്കാ​ര​ങ്ങ​ളി​ൽ മ​നം​മ​ടു​ത്ത് പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നും കു​ട്ടി​ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക് വ​ർ​ധി​ക്കു​ക​യാ​ണ്.

അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും വി​ദ്യാ​ല​യ​ങ്ങ​ളെ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​തെ​യു​ള്ള പ​രി​ഷ്കാ​ര​ങ്ങ​ൾ പൊ​തു വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന​താ​ണെ​ന്ന തി​രി​ച്ച​റി​വ് സ​ർ​ക്കാ​രി​നു​ണ്ടാ​ക​ണം.


സ്വ​ത​ന്ത്ര​വും ക്രി​യാ​ത്മ​ക​വു​മാ​യ പ്ര​വ​ർ​ത്ത​ന സാ​ഹ​ച​ര്യം ഒ​രു​ക്കി ഗു​ണ​മേ​ന്മ​യു​ള്ള വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പു​വ​രു​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളെ ഉ​പ​യോ​ഗി​ക്കാ​നു​ള്ള ഗൂ​ഢ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​റ​ക്കി​യ മോ​ണി​റ്റ​റിം​ഗ് ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും കെ​പി​എ​സ്ടി​എ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​ര​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​ടി. ബി​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​കെ. സു​രേ​ഷ്, ട്ര​ഷ​റ​ർ എം.​കൃ​ഷ്ണ​മ​ണി സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ പി.​എം ശ്രീ​ജി​ത്ത്, ടി.​അ​ശോ​ക് കു​മാ​ർ, ടി.​ആ​ബി​ദ്, സ​ജീ​വ​ൻ കു​ഞ്ഞോ​ത്ത്, പി.​രാ​മ​ച​ന്ദ്ര​ൻ, ഷാ​ജു പി. ​കൃ​ഷ്ണ​ൻ, ടി. ​കെ. പ്ര​വീ​ൺ, പി.​കെ.​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.