നി​ങ്ങ​ളു​ടെ ന​ട​ത്തം കു​ഞ്ഞു​കു​ട്ടി​ക​ളു​ടെ ശ​സ്ത്ര​ക്രി​യ​യി​ലേ​ക്ക്...
Sunday, September 29, 2024 5:11 AM IST
ഹാ​ർ​ട്ട് ടു ​ഹാ​ർ​ട്ട് കെ​യ​ർ കാ​മ്പ​യി​ൻ പ്ര​ഖ്യാ​പി​ച്ചു

കോ​ഴി​ക്കോ​ട്: ലോ​ക ഹൃ​ദ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​സ്‌​റ്റ​ർ മിം​സും ആ​സ്‌​റ്റ​ർ വോ​ള​ണ്ടി​യർമാരും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഹാ​ർ​ട്ട് ടു ​ഹാ​ർ​ട്ട് കെ​യ​ർ കാ​മ്പ​യി​ൻ പ്ര​ഖ്യാ​പി​ച്ചു. ഇ​ന്നു മു​ത​ൽ 30 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന കാ​ന്പ​യി​നി​ന്‍റെ ഉ​ദ്ഘാ​ട​നം മേ​യ​ർ ബീ​ന ഫി​ലി​പ് നി​ർ​വ​ഹി​ച്ചു. ന​ട​ത്തം ദി​വ​സേ​ന റെ​ക്കോ​ർ​ഡ് ചെ​യ്തു അ​യ​ച്ചു​കൊ​ടു​ത്താ​ൽ ഓ​രോ 10, 000 സ്റ്റെ​പ്പി​നും 100രൂ​പ ആ​സ്‌​റ്റ​ർ വോ​ള​ണ്ടി​യർമാർ കു​ഞ്ഞു​കു​ട്ടി​ക​ളു​ടെ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​ക്ക് വേ​ണ്ടി​യു​ള്ള പ​ണ​ത്തി​ലേ​ക്ക് മാ​റ്റി​വ​യ്ക്കും.

ന​മ്മു​ടെ ഹൃ​ദ​യ​ത്തി​ന്‍റെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നോ​ടൊ​പ്പം ന​മു​ക്ക് ഒ​രു കു​ഞ്ഞു ഹൃ​ദ​യം സം​ര​ക്ഷി​ക്കാ​നു​ള്ള പ​ണ​വും ന​ൽ​കാ​നാ​കും എ​ന്ന വേ​റി​ട്ട ആ​ശ​യ​മാ​ണ് മിം​സ് ഹോ​സ്പി​റ്റ​ൽ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു.


കൂ​ടു​ത​ൽ ആ​ളു​ക​ളെ ഒ​രു​മി​പ്പി​ച്ച് ഈ ​പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​ത് വ​ഴി ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം ആ​വ​ശ്യ​മു​ള്ള നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ൾ​ക്ക് ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നും ജീ​വി​ത​ത്തി​ലെ മ​നോ​ഹാ​രി​ത​യി​ലേ​ക്ക് അ​വ​രെ തി​രി​കെ​യെ​ത്തി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക​യും ചെ​യ്യു​മെ​ന്ന് ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ​ൽ​മാ​ൻ സ​ലാ​ഹു​ദ്ദീ​ൻ പ​റ​ഞ്ഞു.

കാ​മ്പ​യി​നി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ആ​സ്‌​റ്റ​ർ വോ​ള​ണ്ടി​യർമാർ ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന ലി​ങ്കി​ലൂ​ടെ ര​ജി​സ്‌​റ്റ​ർ ചെ​യ്യു​ക​യും (https://heart2heart.astervolunteers.com) സ്‌​മാ​ർ​ട്ട് ഫോ​ൺ/ സ്‌​മാ​ർ​ട്ട് വാ​ച്ച് എ​ന്നി​വ​യി​ൽ റെ​ക്കോ​ർ​ഡ് ചെ​യ്‌​ത് സ്ക്രീ​ൻ​ഷോ​ട്ടു​ക​ൾ 9207771727 എ​ന്ന ന​മ്പ​റി​ലേ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ക​യും വേ​ണം.