ദ്വി​ദി​ന ഫാം ​ടൂ​റി​സം സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Sunday, September 29, 2024 5:11 AM IST
കൂ​ട​ര​ഞ്ഞി: ലോ​ക ടൂ​റി​സം ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ട​ര​ഞ്ഞി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ദ്വി​ദി​ന ഫാം ​ടൂ​റി​സം സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. സെ​മി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ശ​ശി നി​ർ​വ​ഹി​ച്ചു.

കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫാം ​ടൂ​റി​സ​ത്തി​നാ​യി ഒ​രു പ​ദ്ധ​തി രൂ​പീ​ക​രി​ക്കു​ന്ന​ത്. ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഫാം ​ടൂ​റി​സം രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കും പു​തു​താ​യി ഫാം ​ടൂ​റി​സം രം​ഗ​ത്തേ​ക്ക് വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കു​മാ​യാ​ണ് ര​ണ്ടു​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ദ​ർ​ശ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ഗ​വാ​സ് മു​ഖ്യാ​തി​ഥി​യാ​യി. കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ വി.​പി. ജ​മീ​ല, കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​രി ത​ങ്ക​ച്ച​ൻ,

കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ജോ​സ് തോ​മ​സ് മാ​വ​റ, റോ​സി​ലി ജോ​സ്, വി.​എ​സ്. ര​വീ​ന്ദ്ര​ൻ, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ജോ​ണി വാ​ളി​പ്ലാ​ക്ക​ൽ, ബോ​ബി ഷി​ബു, മോ​ളി തോ​മ​സ് വാ​ത​ലൂ​ർ, സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.