കോഴിക്കോട്: കോഴിക്കോട് ബേപ്പൂർ വെസ്റ്റ് മാഹിയിൽ രേണുക ഓയിൽ മിൽ ആന്‍ഡ് ഫ്ലോർ മില്ലിൽ കൊപ്ര കട്ടറിൽ കാൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 10.30 ഓടെയാണ് അപകടം നടന്നത്.
ബീഹാർ സ്വദേശി മുന്ന കുമാറാ(25) ണ് കാൽ വഴുതി കൊപ്ര കട്ടറിലേക്ക് വീണത്. ഇടതുകാൽ പൂർണമായും കൊപ്ര കട്ടറിൽ കുടുങ്ങിയ യുവാവിനെ മീഞ്ചന്തയിൽ നിന്നെത്തിയ ടീം നാലു മണിക്കൂർ നീണ്ട കഠിന പ്രയത്നത്തിനു ശേഷം കൂടുതൽ പരിക്കേൽക്കാതെയും പ്രഥമ ശുശ്രൂഷ നൽകിക്കൊണ്ടുമാണ് രക്ഷപ്പെടുത്തിയത്.