ക​ന​ത്ത മ​ഴ​യി​ല്‍ മു​ള​ങ്കൂ​ട്ടം റോ​ഡി​ലേ​ക്ക് വീ​ണു
Friday, June 28, 2024 5:43 AM IST
നി​ല​മ്പൂ​ര്‍: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് നി​ല​മ്പൂ​ര്‍-​ക​ക്കാ​ടം​പൊ​യി​ല്‍ റോ​ഡി​ല്‍ വെ​ണ്ടേ​ക്കും​പൊ​യി​ല്‍ ഭാ​ഗ​ത്ത് മു​ള​ങ്കൂ​ട്ടം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം. നി​ല​മ്പൂ​ര്‍ അ​ഗ്നി​ര​ക്ഷാ സേ​ന രാ​ത്രി​യോ​ടെ സ്ഥ​ല​ത്തെ​ത്തു​ക​യും തു​ട​ര്‍​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം ന​ട​ത്തി​യ ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ല​ര്‍​ച്ചെ ര​ണ്ട് മ​ണി​യോ​ടെ മു​ള​ങ്കൂ​ട്ടം മു​റി​ച്ച് മാ​റ്റി ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ചു.

ഗ​താ​ഗ​ത ത​ട​സ​ത്തെ തു​ട​ര്‍​ന്ന് നൂ​റു ക​ണ​ക്കി​ന് വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണ് റോ​ഡി​ല്‍ കു​ടു​ങ്ങി​യ​ത്. അ​വ​ര്‍ പി​ന്നീ​ട് കൂ​മ്പാ​റ-​അ​രീ​ക്കോ​ട് വ​ഴി​യാ​ണ് മ​ട​ങ്ങി​യ​ത്. അ​ഗ്‌​നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളാ​യ നി​സാം, ഷാ​ദ് അ​ഹ​മ്മ​ദ്, വി​ജേ​ഷ് ഉ​ണ്ണി, ര​മേ​ശ്, ജം​ഷാ​ദ്, മു​ഹ​മ്മ​ദ് ഷാ​ഫി എ​ന്നി​വ​രാ​ണ് മു​ള​ക​ള്‍ മു​റി​ച്ച് മാ​റ്റി​യ​ത്.