പി​ടി​കി​ട്ടാ​പ്പു​ള്ളി അ​റ​സ്റ്റി​ൽ
Sunday, June 30, 2024 5:16 AM IST
മേ​ലാ​റ്റൂ​ർ: നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ മേ​ലാ​റ്റൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി. പാ​തി​രി​ക്കോ​ട് ഓ​ല​പ്പാ​റ കൊ​ക്കെ​ട​ത്ത് വീ​ട്ടി​ൽ ഹം​സ​യു​ടെ മ​ക​ൻ ഷാ​ജ​ഹാ​നെ (28)യാ​ണ് കാ​സ​ർ​കോ​ട് കു​മ്പ​ള​ത്തു​വ​ച്ച് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മേ​ലാ​റ്റൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​മോ​ദ് കൊ​ള​ത്തൂ​ർ, ഷി​ജു, രാ​ജേ​ഷ് എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.