നി​രോ​ധി​ത ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Sunday, June 30, 2024 5:17 AM IST
കാ​ളി​കാ​വ്: നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ. പു​റ്റ​മ​ണ്ണ​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഓ​ട്ടോ​റി​ക്ഷ ഉ​ൾ​പ്പ​ടെ യു​വാ​വ് പി​ടി​യി​ലാ​യ​ത്. പൂ​ങ്ങോ​ട് മൂ​ന്ന് സെ​ന്‍റ് കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന പ​റ​ച്ചി​ക്കോ​ട​ൻ നാ​സി​ഫി​നെ​യാ​ണ് നി​രോ​ധി​ത പാ​ൻ മ​സാ​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

നാ​സി​ഫി​നെ ഇ​തി​ന് മു​ന്പും പാ​ൻ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി പ​ല ത​വ​ണ പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട് . 41 പാ​ക്ക​റ്റ് പാ​ൻ മ​സാ​ല​യും പ​ണ​വും ഇ​യാ​ളി​ൽ​നി​ന്നും പി​ടി​ച്ചെ​ടു​ത്തു. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് 10 രൂ​പ​ക്ക് കി​ട്ടു​ന്ന പാ​ൻ പാ​ക്ക​റ്റ് ഇ​വി​ടെ 50 രൂ​പ​ക്കാ​ണ് പ്ര​തി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്. കാ​ളി​കാ​വ് എ​സ്ഐ വി. ​ശ​ശി​ധ​ര​ൻ, എ​എ​സ്ഐ ഇ​ല്ലി​ക്ക​ൽ അ​ൻ​വ​ർ സാ​ദ​ത്ത്, സി​പി​ഒ പി.​കെ. രാ​ഹു​ൽ എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.