ആ​റ് ലി​റ്റ​ർ നാ​ട​ൻ ചാ​രാ​യ​വു​മാ​യി വ​യോ​ധി​ക അ​റ​സ്റ്റി​ൽ
Saturday, June 29, 2024 5:43 AM IST
നി​ല​ന്പൂ​ർ: ആ​റ് ലി​റ്റ​ർ നാ​ട​ൻ ചാ​രാ​യ​വു​മാ​യി വ​യോ​ധി​ക​യെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ചു​ങ്ക​ത്ത​റ ബൈ​പാ​സ് റോ​ഡി​ൽ മ​ദ്യം വി​ൽ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​ബ്കാ​രി കേ​സു​ക​ളി​ലെ പ്ര​തി കൂ​ടി​യാ​യ വ​ണ്ടാ​ളി ല​ക്ഷ്മി (62) അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​രി​ൽ നി​ന്നും മ​ദ്യ​വി​ൽ​പ്പ​ന​യി​ലൂ​ടെ ല​ഭി​ച്ച 13000 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. നി​ല​മ്പൂ​ർ എ​ക്സൈ​സ് റേ​ഞ്ച് അ​സി.​എ​ക്സൈ​സ് ഹ​രി​കൃ​ഷ്ണ​നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ല​മ്പൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.