ശു​ചീ​ക​ര​ണ ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി മ​ഞ്ചേ​രി​യി​ൽ മി​നി മാ​ര​ത്ത​ൺ സം​ഘ​ടി​പ്പി​ച്ചു
Sunday, June 30, 2024 5:16 AM IST
മ​ഞ്ചേ​രി: ന​ഗ​ര​സ​ഭ​യു​ടെ ശു​ചീ​ക​ര​ണ യ​ജ്ഞം "ആ​വേ​ശം 2.0'ഒ​ന്നാം ഘ​ട്ട പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ഞ്ചേ​രി ന​ഗ​ര​സ​ഭ മി​നി മാ​ര​ത്ത​ൺ സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 7.30 ന് ​ചു​ള്ള​ക്കാ​ട് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ നി​ന്നാ​രം​ഭി​ച്ച റാ​ലി​യി​ൽ ആ​യി​ര​ങ്ങ​ൾ അ​ണി നി​ര​ന്നു.

ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ. വി​നോ​ദ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. "എ​ന്‍റെ പ​രി​സ​രം സു​ന്ദ​രം' എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി ശു​ചി​ത്വ മാ​ലി​ന്യ സം​സ്ക​ര​ണ രം​ഗ​ത്ത് ജ​ന​ങ്ങ​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മാ​ര​ത്ത​ൺ സം​ഘ​ടി​പ്പി​ച്ച​ത്.

ചു​ള്ള​ക്കാ​ട് നി​ന്നും ആ​രം​ഭി​ച്ച റാ​ലി ന​ഗ​ര​ത്തി​ലൂ​ടെ ക​ച്ചേ​രി​പ്പ​ടി ഇ​ന്ദി​രാ​ഗാ​ന്ധി ബ​സ് ടെ​ർ​മി​ന​ലി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ജി​ല്ല ക​ള​ക്ട​ർ മാ​ലി​ന്യ​മു​ക്ത പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ന​ര​സ​ഭ​യു​ടെ ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​റാ​യ മീ​ര​യ്ക്ക് ജി​ല്ല ജ​ഡ്ജ് സ​നി​ൽ​കു​മാ​ർ ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു.

ന​ഗ​ര​സ​ഭ​യു​ടെ ശു​ചീ​ക​ര​ണ കാ​മ്പ​യി​ന് "ആ​വേ​ശം 2.0' എ​ന്ന പേ​ര് നി​ർ​ദേ​ശി​ച്ച കൗ​ൺ​സി​ല​ർ എ.​വി. സു​ലൈ​മാ​ൻ, മ​ഞ്ചേ​രി​യി​ൽ നി​ന്നും സൈ​ക്കി​ളി​ൽ കാ​ഷ്മീ​ർ വ​രെ സ​ഞ്ച​രി​ച്ച നി​ശാ​ൽ മോ​ഴി​ക്ക​ൽ എ​ന്നി​വ​ർ​ക്ക് ക​ള​ക്ട​ർ ഉ​പ​ഹാ​രം ന​ൽ​കി.

അ​ഡ്വ. യു.​എ. ല​ത്തീ​ഫ് എം​എ​ൽ​എ, ചെ​യ​ർ​പേ​ഴ്സ​ൺ വി.​എം.​സു​ബൈ​ദ, വൈ​സ് ചെ​യ​ർ​മാ​ൻ വി.​പി. ഫി​റോ​സ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ റ​ഹീം പു​തു​ക്കൊ​ള്ളി, യാ​ഷി​ക് മേ​ച്ചേ​രി, എ​ൻ.​കെ. ഖൈ​റു​ന്നീ​സ, സി.​സ​ക്കീ​ന, എ​ൻ.​എം. എ​ൽ​സി, സെ​ക്ര​ട്ട​റി എ​ച്ച്. സി​മി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.