ക്ഷേ​ത്ര ഭ​ണ്ഡാ​രം കു​ത്തി​പ്പൊ​ളി​ച്ചു
Sunday, June 30, 2024 5:17 AM IST
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​രി​ല്‍ കു​ടും​ബ ക്ഷേ​ത്ര​ത്തി​ല്‍ ഭ​ണ്ഡാ​ര കു​റ്റി​ക​ള്‍ കു​ത്തി പൊ​ളി​ച്ച് മോ​ഷ​ണം. നി​ല​മ്പൂ​ര്‍ മു​മ്മു​ള്ളി കു​ട്ടി​ചാ​ത്ത​ന്‍​കാ​വ് ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​ര പെ​ട്ടി​ക​ള്‍ പൊ​ളി​ച്ചാ​ണ് ക​വ​ര്‍​ച്ച. ക്ഷേ​ത്ര​ത്തി​ന​പ്പു​റ​ത്തെ അ​ഞ്ചോ​ളം ഭ​ണ്ഡാ​ര പെ​ട്ടി​ക​ളാ​ണ് മോ​ഷ്ടാ​ക്ക​ള്‍ കു​ത്തി​തു​റ​ന്ന​ത്.

ഓ​ഫീ​സ് മു​റി​യും കു​ത്തു​തു​റ​ന്ന് അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന പ​ണ​വും ക​വ​ര്‍​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. നി​ല​മ്പൂ​ര്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട. പോ​ലീ​സ് ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തി പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഫോ​റ​ന്‍​സി​ക്ക് വി​ഭാ​ഗ​വും സ്ഥ​ല​ത്തെ​ത്തി. മു​ന്‍​പും ഇ​വി​ടെ മോ​ഷ​ണ ശ്ര​മം ന​ട​ന്നി​ട്ടു​ണ്ട്.