ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു
1478455
Tuesday, November 12, 2024 6:42 AM IST
വെള്ളറട: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഗ നയങ്ങളില്‍ പ്രതിഷേധിച്ചു കൊണ്ട് ജനകീയ പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിച്ചു.
കുന്നത്തുകാല്‍ ജംഗ്ഷനില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണക്ക് കോണ്‍ഗ്രസ് കുന്നത്തുകാല്‍ മണ്ഡലം പ്രസിഡന്റ് തത്തലം രാജു അധ്യക്ഷത വഹിച്ചു. കെപി സിസി സെക്രട്ടറി ഡോ. ആര്. വത്സലന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ: എസ്. ജോണ്‍, കൊല്ലിയോട് സത്യനേശന്, വണ്ടിത്തടം പത്രോസ്, പ്രേമകുമാരന് നായര്‍, അഡ്വ. അനൂപ് പാലിയോട്, എം.ആര്. ജയപ്രസാദ്, ചെറിയകൊല്ല റെജി, മണവാരി ശശി, ബി.വി. അനീഷ്, ജി. അനില്‍കുമാര്‍, വണ്ടിത്തടം സജി, കാരക്കോണം സുജീര്‍, ജസ്റ്റിസ്, ശ്രീകുമാരന്‍ നായര്‍, എസ്. സന്തോഷ് കുന്നത്തുകാല്‍ മണികണ്ഠന്, കോട്ടുക്കോണം സതീഷ്, കുന്നത്തുകാല്‍ പ്രതിഭ, സാബു, എസ്. രാജു, അശോകന്, ജെ. രാജന് തുടങ്ങിയവര്‍ പ്രസംഗിച്ചു.